സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന കായിക മന്ത്രി അനുരാഗ് താക്കൂർ

ബ്രി​ജ് ഭൂ​ഷ​ൺ മാറി നിൽക്കും; ഗു​സ്തി ​താ​ര​ങ്ങ​ൾ സമരം നിർത്തി

ന്യൂ​ഡ​ല്‍ഹി: ലൈം​ഗി​ക ആ​രോ​പ​ണ​വി​ധേ​യ​നാ​യ ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നും ബി.​ജെ.​പി എം.​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ണ്‍ സി​ങ്ങി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നും അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ഗു​സ്തി​താ​ര​ങ്ങ​ൾ ന​ട​ത്തിവന്ന സ​മ​രം വെള്ളിയാഴ്ച അർധരാത്രിയോടെ അവസാനിപ്പിച്ചു. തങ്ങളുടെ പരാതികൾ പരിഹരിക്കുമെന്ന് സർക്കാറിൽ നിന്ന് ലഭിച്ച ഉറപ്പിനെ തുടർന്നാണ് താരങ്ങൾ സമരം അവസാനിപ്പിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആ​രോ​പ​ണ​വി​ധേ​യ​നാ​യ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ണ്‍ സിങ്ങിനെ മാറ്റി നിർത്തി അന്വേഷണം നടത്തുമെന്നതടക്കമുള്ള ഉറപ്പ്, കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ രണ്ടാംവട്ട ചർച്ചയിൽ സമരക്കാർക്ക് ലഭിച്ചു. പ്രധാന താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ, സാക്ഷി മലിക്ക്, രവി ദാഹിയ എന്നിവരടക്കം സമരം അവസാനിപ്പിച്ചു.

‘‘ഗുസ്തി ഫെഡറേഷനും തലവനുമെതിരെ ഉയർന്ന ലൈംഗിക അതിക്രമ, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചു. നാലാഴ്ചക്കുള്ളിൽ സമിതി അന്വേഷണം പൂർത്തിയാക്കും. അന്വേഷണം പൂർത്തിയാകുംവരെ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ണ്‍ സി​ങ് മാറിനിന്ന് അന്വേഷണവുമായി സഹകരിക്കും. ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾ പുതിയ സമിതി നിർവഹിക്കും’’ -മന്ത്രി അനുരാഗ് താക്കൂർ ന്യൂഡൽഹിയിൽ അറിയിച്ചു.

ബു​ധ​നാ​ഴ്​​ച ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ൽ ആ​രം​ഭി​ച്ച സ​മ​രം മൂ​ന്നു ദി​വ​സം പി​ന്നി​ട്ട് കരുത്താർജിച്ചപ്പോഴാണ് സർക്കാർ വഴങ്ങിയത്. സ​മ​ര​ത്തി​ലേ​ക്ക്​ ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഉ​ത്ത​ർ​​​പ്ര​ദേ​ശ്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി കൂ​ടു​ത​ൽ കാ​യി​ക താ​ര​ങ്ങ​ൾ എ​ത്ത്‍യിരുന്നു.


ബ്രി​ജ് ഭൂ​ഷ​നെ​തി​രാ​യ ആ​രോ​പ​ണം അ​​ന്വേ​ഷി​ക്കാ​ൻ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ (ഐ.​ഒ.​എ) ഏ​ഴം​ഗ സ​മി​തി രു​പ​വ​ത്ക​രി​ച്ചിട്ടുമുണ്ട്. മേ​രി​കോം, ഡോ​ള ബാ​ന​ർ​ജി, അ​ള​ക​ന​ന്ദ അ​ശോ​ക്, യോ​ഗേ​ശ്വ​ർ ദ​ത്ത്, സ​ഹ്ദേ​വ് യാ​ദ​വ് തു​ട​ങ്ങി​യ​വ​ർ അ​ന്വേ​ഷ​ണ സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​ണ്. അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വ​നി​ത താ​ര​ങ്ങ​ൾ ഐ.​ഒ.​എ പ്ര​സി​ഡ​ണ്ട് പി.​ടി ഉ​ഷ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വെ​ള്ളി​യാ​ഴ്​​ച കേ​ന്ദ്ര കാ​യി​ക മ​ന്ത്രി അ​നു​രാ​ഗ് സി​ങ്​ ഠാ​കു​റു​മാ​യി ന​ട​ത്തി​യ ആദ്യ വട്ട ച​ർ​ച്ച​ പ​രാ​ജ​യ​പ്പെ​ട്ടിരുന്നു. കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പ​രി​ഹാ​ര​മാ​യി നി​ര്‍ദേ​ശി​ക്കു​ന്ന പ​ല​തി​ലും തൃ​പ്തി​യി​ല്ലെ​ന്ന്​ ച​ർ​ച്ച​യി​ൽ പ​​​ങ്കെ​ടു​ത്ത ഒ​ളി​മ്പ്യ​ന്‍ വി​നേ​ഷ് ഫോ​ഗ​ട്ട് അപ്പോൾ വ്യ​ക്ത​മാ​ക്കുകയും ചെയ്തു. ത​ങ്ങ​ളു​ടെ ക​രി​യ​ര്‍ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കി പ്ര​തി​ഷേ​ധ​ത്തി​ന് ഇ​റ​ങ്ങി​യ​ത്​ പ്ര​ശ്ന​ത്തി​ൽ ഗൗ​ര​വം ഉ​ൾ​ക്കൊ​ണ്ടാ​ണ്. ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​ന്ത്യ​ന്‍ ഒ​ള​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്​ പി.​ടി. ഉ​ഷ​ക്ക്​ സ​മ​ര​ക്കാ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ബ്രി​ജ്ഭൂ​ഷ​നി​ൽ​നി​ന്നും മ​റ്റു പ​രി​ശീ​ല​ക​രി​ല്‍നി​ന്നും പീ​ഡ​നം ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​വ​രു​ടെ പേ​രു​ക​ള്‍ ഒ​ളി​മ്പി​ക്​​സ്​ അ​സോ​സി​യേ​ഷ​ന്‍ ക​മ്മി​റ്റി​ക്കു മു​ന്നി​ല്‍ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, ആ​രോ​പ​ണം രാ​ഷ്ട്രീ​യ​പ​ര​മാ​ണെ​ന്നും രാ​ജി​വെ​ക്കി​ല്ലെ​ന്നുമാണ് ബ്രി​ജ്​ ഭൂ​ഷ​ൺ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ്യ​ക്ത​മാ​ക്കിയത്. ശ​ഹീ​ൻ​ബാ​ഗ് മോ​ഡ​ൽ സ​മ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ലൈം​ഗിക ആ​രോ​പ​ണം മു​ത​ല്‍ ശാ​രീ​രി​ക ഉ​പ​ദ്ര​വം വ​രെ​യു​ള്ള ഗു​രു​ത​ര കു​റ്റ​ങ്ങ​ളാ​ണ് ഫെ​ഡ​റേ​ഷ​ന്‍ ത​ല​വ​നെ​തി​രെ കാ​യി​ക​താ​ര​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ല​ഖ്നോ​വി​ലെ ദേ​ശീ​യ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട നി​ര​വ​ധി വ​നി​ത കാ​യി​ക​താ​ര​ങ്ങ​ൾ അ​വി​ടു​ത്തെ അ​ന്ത​രീ​ക്ഷം ഭ​യാ​ന​ക​മാ​ണെ​ന്ന് പ​റ​ഞ്ഞ് മു​തി​ർ​ന്ന താ​ര​ങ്ങ​ളെ അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ വി​ഷ​യം പു​റ​ത്ത​റി​യു​ന്ന​ത്.

Tags:    
News Summary - wrestlers stopped strike, Federation chief to step aside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.