ചെന്നൈ: ചൈനീസ് പ്രസിഡൻറ് ഷീ ജിൻ പിങ്ങ് വരുന്നതിനാൽ ചെന്നൈ നഗരം വെടിപ്പുള്ളതായി മാറിയെന്ന് മദ്രാസ് ഹൈകോടതി. ഇതുപോലെ മറ്റു രാഷ്ട്ര നേതാക്കളും വന്നെങ്കിൽ തമിഴ്നാട് മൊത്തത്തിൽ വൃത്തിയാവുമെന്നും ജസ്റ്റിസുമാരായ ശരവണൻ, വൈദ്യനാഥൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഹാസത്തോടെ പറഞ്ഞു.
മോദി-ഷീ ജിൻ പിങ് ഉച്ചകോടിയോടനുബന്ധിച്ച് ചെന്നൈ നഗരത്തിൽ സംസ്ഥാന സർക്കാർ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ കണക്കിലെടുത്തായിരുന്നു കോടതിയുടെ പരാമർശം. വ്യാഴാഴ്ച അണ്ണാ ഡി.എം.കെ ബാനർ വീണ് െഎ.ടി ജീവനക്കാരിയായ ശുഭശ്രീ മരിച്ച സംഭവത്തിൽ ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് പിതാവ് രവി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ബാനർ വീണ് യുവതി മരിച്ച സംഭവത്തിൽ ‘കാറ്റി’നെതിരെയാണ് കേസെടുക്കേണ്ടതെന്ന മുൻമന്ത്രി സി.പൊന്നയ്യെൻറ പ്രസ്താവനയെയും കോടതി വിമർശിച്ചു. ശുഭശ്രീയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.