ചെന്നൈ: ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിയെ കുറിച്ച് പ്രതികരിച്ച് നരേന്ദ്രമോദിയും ഷീ ജിങ് പിങ്ങും. ഹൃദയവും ഹൃദയവും തമ്മിലുള്ള ചർച്ചകളാണ് ഉച്ചകോടിയിൽ നടക്കുകയെന്ന് ചൈനീസ് പ്രസിഡൻറ് ഷീ ജിങ് പിങ് പറഞ്ഞു. നിങ്ങൾ നൽകിയ ആതിഥേയത്വം ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്നും അതിന് നന്ദിയറിക്കുന്നതായും ഷീ ജിങ് പിങ് മോദിയെ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള അനൗപചാരിക ഉച്ചകോടി പുതു യുഗത്തിന് തുടക്കം കുറിക്കുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. രണ്ടാം ദിനം മഹാബലിപുരത്ത് ചർച്ചകൾ പുനഃരാരംഭിച്ചതിന് പിന്നാലെയാണ് ഇരു രാഷ്ട്രനേതാക്കളും ഉച്ചകോടിയെ കുറിച്ച് പ്രതികരിച്ചത്.
നരേന്ദ്രമോദിയും ഷീ ജിങ് പിങ്ങും തമ്മിൽ താജ് ഫിഷർമാൻസ് കോവ് ഹോട്ടലിലാണ് ചർച്ചകൾ നടത്തുന്നത്. ഉച്ചകോടിക്ക് മുമ്പ് ഹോട്ടലിൽ നടന്ന കരകൗശല&ഹാൻഡ്ലൂം പ്രദർശനവും ഇരു നേതാക്കളും സന്ദർശിച്ചു.
മോദി പറന്നത് ഹെലികോപ്ടറിൽ; ഷി ജിൻപിങ് ചൈനീസ് കാറിലും!
ചെന്നൈ: മഹാബലിപുരം ഇന്തോ-ചൈന ദ്വിദിന അനൗപചാരിക ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിൽനിന്ന് മഹാബലിപുരത്തേക്കുള്ള 55 കിലോമീറ്റർ യാത്രക്ക് ഉപയോഗിച്ചത് ഹെലികോപ്ടർ. അതേസമയം, ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് സഞ്ചരിച്ചത് ചൈനയിൽനിന്ന് പ്രത്യേകം കൊണ്ടുവന്ന കാറിലും. വെള്ളിയാഴ്ച രാവിലെ ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ മോദി ഹെലികോപ്ടറിലാണ് കോവളത്തെ താജ് ഹോട്ടലിൽ പോയത്. എന്നാൽ, ഷി ജിൻപിങ് ചെന്നൈ വിമാനത്താവളത്തിൽനിന്ന് ഗിണ്ടിയിലെ െഎ.ടി.സി ഗ്രാൻഡ് ചോഴ ഹോട്ടലിലേക്കും അവിടെനിന്ന് വെള്ളി, ശനി ദിവസങ്ങളിൽ മഹാബലിപുരത്തേക്ക് പോയിവന്നതും കാറിലായിരുന്നു.
‘ചുവന്ന പതാക’ എന്ന അർഥംവരുന്ന നാല് ‘ഹോങ്കി’ (hongqi) കാറുകളാണ് ചൈനയിൽനിന്ന് പ്രത്യേക കാർഗോ വിമാനത്തിൽ ചെന്നൈയിലെത്തിച്ചത്. എട്ടു സെക്കൻഡിനകം 100 കിലോമീറ്റർ വേഗം കൈവരുന്ന ചൈനയിലെ ഏറ്റവും വിലയേറിയ ഇൗ കാറിന് 18 അടി നീളവും അഞ്ചടി ഉയരവും 6.5 അടി വീതിയുമുണ്ട്. 3152 കിലോ ഭാരവും. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ മാവോ സേ തുങ് മുതലുള്ള മുഴുവൻ നേതാക്കളും ഇതേ കാറുകളാണ് ഉപയോഗിക്കുന്നത്. ചൈനീസ് നേതാക്കൾ ഹെലികോപ്ടറിൽ യാത്ര ചെയ്യരുതെന്നത് പാർട്ടിയുടെ നയപരമായ തീരുമാനമാണെന്ന് ചെന്നൈയിലെത്തിയ ചൈനീസ് വിദേശ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.