വികാസ് യാത്രക്കിടെ എസ്.പി പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി- വിഡിയോ

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിൻെറ വികാസ് രഥയാത്ര റോഡ് ഷോ വേദിയിൽ എസ്.പി പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. പിന്നീട് നേതാക്കളിടപെട്ടാണ് ഇവരെ തർക്കത്തിൽ നിന്നും പിന്തിരിച്ചത്. 

സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. യു.പി തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ മാറ്റുമുണ്ടാക്കുമെന്ന് അഖിലേഷ് പ്രത്യാശ പ്രകടിപ്പിച്ചു.  മുലായം സിങിൻെറ ഇളയ സഹോദരനും പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറുമായ  ശിവ്പാൽ യാദവും ചടങ്ങിനെത്തിയിരുന്നു. ഭിന്നത പുറത്ത് കാണിക്കാതെ പാർട്ടി അധ്യക്ഷന് ഇരവശത്തുമായി അമ്മാവനും അനന്തരവനും ഇരുന്നു. രഥയാത്ര നന്നായി വരട്ടെയെന്ന് ശിവ്പാൽ യാദവ് ആശംസിച്ചു.


മുഖ്യമന്ത്രിയുടെ പിതാവിനും അമ്മാവനും അനഭിമതരായ അഖിലേഷ് ക്യാമ്പിലെ ഏഴു യുവനേതാക്കളാണ് യാത്രയുടെ മുഴുവൻ ആസൂത്രണവും നടത്തുന്നത്. പാളയത്തിലെ പന്തിയുദ്ധത്തിൽ മങ്ങലേറ്റ പ്രതിഛായ തിരിച്ചുപിടിക്കാനും തന്റെ ജനപ്രീതി തെളിയിക്കാനും ശിവ്പാൽ യാദവിൻെറ നേതൃത്വത്തിന് വെല്ലുവിളി തീർക്കുന്നതിനുമാണ് യാത്രയിൽ അഖിലേഷ് ലക്ഷ്യമിടുന്നത്. നവീകരിച്ച മെഴ്സിഡസ്​ ബസിലാണ്​ മുഖ്യമന്ത്രിയുടെ​ സംസ്ഥാന പര്യടനം.

 

Tags:    
News Summary - Yadav Unity Show: Father Mulayam Singh Present As Son Akhilesh Yadav Starts Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.