ജമ്മു: മുൻ കേന്ദ്രമന്ത്രിയും കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന മുഫ്തി മുഹമ്മദ് സഈദിെൻറ മകൾ റുബയ്യ സഈദിനെ തട്ടിക്കൊണ്ടുപോയ കേസിൽ ജമ്മു-കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെ.കെ.എൽ.എഫ് ) തലവൻ യാസീൻ മാലിക്കിനും മറ്റു ഒമ്പതു പേർക്കുമെതിരെ ടാഡ കോടതി കുറ്റം ചുമത്തി. സഈദ് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ 1989 ഡിസംബർ 18നാണ് റുബയ്യ സഈദിനെ തട്ടിക്കൊണ്ടുപോവുന്നത്.
തടവിൽ കഴിയുന്ന ജെ.കെ.എൽ.എഫ് പ്രവർത്തകരെ മോചിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു തട്ടികൊണ്ടുപോവൽ.
തീവ്രവാദ പ്രവർത്തനത്തിന് ഫണ്ട് നൽകിയെന്ന കേസിൽ 2019ൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത യാസീൻ മാലിക് തിഹാർ ജയിലിലാണുള്ളത്. നാല് വ്യോമസേന അംഗങ്ങളെ വെടിവെച്ചു കൊന്ന കേസിലും മാലിക് പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.