ന്യൂഡൽഹി: ജമ്മു-കശ്മീരിലെ വിഘടനവാദി നേതാവ് യാസീൻ മാലിക് നയിക്കുന്ന ജമ്മു-കശ് മീർ ലിബേറഷൻ ഫ്രണ്ടിനെ (ജെ.കെ.എൽ.എഫ്) ഭീകരവിരുദ്ധ നിയമം ഉപയോഗിച്ച് കേന്ദ്ര സർക് കാർ വെള്ളിയാഴ്ച നിരോധിച്ചു. വിഘടനവാദ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടിയെന്ന ് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതതല സുരക്ഷ യോഗത്തിനുശേഷമാണ് ഉത്തരവുണ്ടായത്. ഭീകരവാദത്തിനെതിരായ നീക്കത്തിെൻറ ഭാഗമാണ് നിരോധനമെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. യു.എ.പി.എയിലെ വകുപ്പുകളാണ് നിരോധനത്തിനായി പ്രയോഗിച്ചത്. അറസ്റ്റിലായ ജെ.കെ.എൽ.എഫ് മേധാവി യാസീൻ മാലിക് ജമ്മുവിലെ കോത് ബൽവാൽ ജയിലിൽ കഴിയുകയാണ്.
നിരോധനത്തെ വിമർശിച്ച ജമ്മു-കശ്മീർ മുൻമുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇത്തരം നീക്കങ്ങൾ കശ്മീരിനെ തുറന്ന ജയിലാക്കി മാറ്റുമെന്ന് പ്രതികരിച്ചു. കശ്മീർ പ്രശ്നം പരിഹരിക്കുന്നതിന് അക്രമത്തിെൻറ പാത വളരെ നേരത്തെ തള്ളിയ നേതാവാണ് യാസീൻ മാലിക്കെന്നും പ്രധാനമന്ത്രിയായിരുന്നപ്പോൾ വാജ്പേയി മുൻകൈയെടുത്ത് നടത്തിയ സമാധാന ചർച്ചകളിൽ അദ്ദേഹം ഒരു കക്ഷിയെന്ന നിലയിൽ പരിഗണിക്കപ്പെട്ടിരുന്നുവെന്നും ഇപ്പോൾ സംഘടനയെ നിരോധിച്ചതുകൊണ്ട് എന്തു നേട്ടമാണുള്ളതെന്നും അവർ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.