യാസീൻ മാലിക്കിന്റെ ശിക്ഷ: കശ്മീരിൽ സംഘർഷം

ശ്രീനഗർ: വിഘടനവാദി നേതാവ് യാസീൻ മാലിക്കിന് കോടതി ശിക്ഷ വിധിക്കുന്നതിനെതിരായ പ്രതിഷേധത്തെ തുടർന്ന് സംഘർഷം. യാസീൻ മാലിക്കിനെ പിന്തുണക്കുന്നവരാണ് സുരക്ഷസേനയുമായി ഏറ്റുമുട്ടിയത്.

പ്രതിഷേധസൂചകമായി മൈസുമയിലും പരിസരങ്ങളിലും ബുധനാഴ്ച കടകളും വാണിജ്യ സ്ഥാപനങ്ങളും അടച്ചിട്ടിരുന്നു. ലാൽചൗക്കിലും പഴയ നഗരത്തിലും പല കടകളും അടഞ്ഞുകിടന്നു. എന്നാൽ, പൊതുഗതാഗതം സാധാരണ നിലയിലായിരുന്നു.

സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേർ മൈസുമയിലെ യാസീൻ മാലിക്കിന്റെ വീടിനു മുന്നിൽ തടിച്ചുകൂടി മുദ്രാവാക്യങ്ങൾ മുഴക്കുകയും പ്രകടനം നടത്തുകയും ചെയ്തു. തുടർന്ന് പ്രതിഷേധക്കാർ മൈസുമ ചൗക്കിലേക്കു നീങ്ങാൻ ശ്രമിച്ചപ്പോൾ സുരക്ഷസേന തടഞ്ഞു. ഇതോടെയാണ് സംഘർഷമുണ്ടായത്. കല്ലേറുണ്ടായതിനെ തുടർന്ന് സൈന്യം കണ്ണീർവാതകം പ്രയോഗിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. 

Tags:    
News Summary - Yasin Malik's sentence: Violence in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.