മു​സ്​​ലിം വ​നി​ത​ക​ളു​ടെ റാലി അഞ്ചു കോടി ഒപ്പുകള്‍ക്കു ശേഷം –യാസ്​മിൻ ഫാറൂഖി

ജ​യ്പു​ര്‍: രാ​ജ്യ​മൊ​ട്ടു​ക്കും​നി​ന്നാ​യി അ​ഞ്ചു കോ​ടി പേ​രു​ടെ ഒ​പ്പ് ശേ​ഖ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ച്ചു​ കൊ​ടു​ത്ത ​ശേ​ഷ​മാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി മു​സ്​​ലിം വ​നി​ത​ക​ളു​ടെ പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ക്കാ​ന്‍ അ​ഖി​ലേ​ന്ത്യ മു​സ്​​ലിം വ്യ​ക്തി​നി​യ​മ ബോ​ര്‍ഡ്​ വ​നി​ത വി​ഭാ​ഗം തീ​രു​മാ​നി​ച്ച​തെ​ന്ന് റാ​ലി​യു​ടെ സം​ഘാ​ട​ക​യും ജ​യ്പു​രി​ലെ പ്ര​മു​ഖ ആ​ക്ടി​വി​സ്​​റ്റു​മാ​യ യാ​സ്മി​ന്‍ ഫാ​റൂ​ഖി പ​റ​ഞ്ഞു.

അ​ഞ്ചു കോ​ടി ഒ​പ്പി​ല്‍ 2.8 കോ​ടി ഒ​പ്പും രാ​ജ്യ​ത്തെ മു​സ്​​ലിം വ​നി​ത​ക​ളു​ടേ​താ​യി​രു​ന്നു. ഒ​രു മാ​സം വീ​ടു​ക​ള്‍ ക​യ​റി​യി​റ​ങ്ങി വ​നി​ത പ്ര​വ​ര്‍ത്ത​ക​ര്‍ ന​ട​ത്തി​യ ഗൃ​ഹ​സ​മ്പ​ര്‍ക്ക പ​രി​പാ​ടി​യു​ടെ ഫ​ല​മാ​ണി​ത്. സ​മു​ദാ​യ​വ​ു​മാ​യി ഏ​തെ​ങ്കി​ലും ത​രം കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തെ മോ​ദി സ​ര്‍ക്കാ​ര്‍ മു​സ്​​ലിം​ക​ളെ വേ​ട്ട​യാ​ടു​ന്ന​തി​നി​റ​ക്കി​യ ബി​ല്ലാ​ണി​ത് -യാ​സ്മി​ന്‍ ഫാ​റൂ​ഖി പ​റ​ഞ്ഞു. 

അ​ഖി​ലേ​ന്ത്യ മു​സ്​​ലിം വ്യ​ക്തി​നി​യ​മ ബോ​ര്‍ഡ് വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​സ്മ സ​ഹ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ര്‍ഡ് അം​ഗം ഫാ​ത്തി​മ മു​സ​ഫ​ർ, മൗ​ലാ​ന ഫ​സ്​​ലു​ര്‍റ​ഹീം മു​ജ​ദ്ദി​ദി, മൗ​ലാ​ന സൊ​ഹ്​​റാ​ബ് ന​ദ്​​വി, മൗ​ലാ​ന മ​ഹ്ഫൂ​സ് ഉം​റൈ​ന്‍ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - Yasmin Farooqi Muslim Personal Law Board -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.