ന്യൂഡൽഹി: ബാലക്കോട്ട് വ്യോമാക്രമണത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി സൈന്യത്തിന്‍റെ പേരില്‍ വോട്ട് തേ ടിയ മോദി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ചട്ടലംഘനം നടത്തിയ മോദിക്ക െതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടി എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യം ആവശ്യപ്പെട്ട് യെച്ചൂരി തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകുകയും ചെയ്തു.
മോദി നടത്തുന്ന പ്രസ്താവനകൾ ചട്ടലംഘനമാണ്. നിയമത്തിന് അതീതനാണെന്ന തരത്തിൽ മോദി നടത്തുന്ന ലംഘനങ്ങൾക്കെതിരായ പ്രതിഷേധമാണ് കത്തിലൂടെ അറിയിക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.
ആകാശം മേഘാവൃതവും മഴയും ഉള്ളതിനാൽ ബാലക്കോട്ടിൽ ആക്രമണം നടത്തുന്ന ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാക് റഡാറിൽ നിന്ന് രക്ഷപ്പെടാമെന്ന് താനാണ് നിർദേശിച്ചതെന്നായിരുന്നു മോദിയുടെ പ്രസ്താവന.
കാലാവസ്ഥ പെട്ടെന്ന് പ്രതികൂലമായി, മേഘം നിറഞ്ഞു... ശക്തമായ മഴ. ഈ മേഘത്തിൽ നമുക്ക് പോകാനാവുമോ എന്ന് സംശയിച്ചു. ബാലക്കോട്ട് പദ്ധതിയെ കുറിച്ചുള്ള അവലോകനത്തിൽ ഭൂരിഭാഗം വിദഗ്ധർക്കും ദിവസം മാറ്റാമെന്ന അഭിപ്രായമായിരുന്നു.
രണ്ട് പ്രശ്നങ്ങളായിരുന്നു എെൻറ മനസ്സിലുണ്ടായിരുന്നത്. ഒന്ന്, രഹസ്യ സ്വഭാവം. രണ്ടാമത്തേത്, ഞാൻ ഈ ശാസ്ത്രമറിയുന്ന ആളല്ല. ഞാൻ പറഞ്ഞു, ഇപ്പോൾ ധാരാളം മേഘവും മഴയുമുണ്ട്. മേഘത്തെ നമുക്ക് ഗുണകരമാക്കാമെന്ന് എനിക്ക് തോന്നി, മേഘാവൃതമായ അന്തരീക്ഷത്തിൽ പാക് റഡാറിൽ നിന്ന് നമുക്ക് രക്ഷപ്പെടാം. എല്ലാവരും ആശയക്കുഴപ്പത്തിലായി. ഒടുവിൽ ഞാൻ പറഞ്ഞു, ഇപ്പോൾ മേഘമുണ്ട്. നമുക്ക് മുന്നോട്ടു പോകാം. അങ്ങനെ അവർ തുടങ്ങി ’’ എന്നായിരുന്നു മോദി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.