ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം കേന്ദ്രസര്‍ക്കാറിന് പരാതി നല്‍കിയെന്ന റിപ്പോര്‍ട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിഷേധിച്ചു.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ കള്ളപ്പണം സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്തത്. സഹകരണ ബാങ്കുകളിലെല്ലാം കള്ളപ്പണമുണ്ട് എന്ന് അതിന് അര്‍ഥമില്ല. അത്തരമൊരു നിലപാട് പാര്‍ട്ടിക്കില്ല.
കേരളത്തിലും മറ്റും നല്ലനിലയിലാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. അസാധുവാക്കപ്പെട്ട നോട്ടുകള്‍ കൈകാര്യംചെയ്യാന്‍ മറ്റു ബാങ്കുകള്‍ക്ക് നല്‍കിയ അനുമതി സഹകരണ ബാങ്കുകള്‍ക്ക് നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സാധാരണ ജനങ്ങളുടെ ആശ്രയമായ സഹകരണ ബാങ്കുകളെ തകര്‍ക്കുമെന്നും യെച്ചൂരി തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.