ഡെറാഡൂൺ: അന്താരാഷ്ട്ര യോഗദിനത്തിൽ രാജ്യവ്യാപകമായി വിപുലമായ ക്രമീകരണങ്ങൾ. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വനഗവേഷണ കേന്ദ്രത്തിലാണ് യോഗ ദിനത്തിെൻറ ദേശീയ തല ഉദ്ഘാടനം നടന്നത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആയിരക്കണക്ക് പേർ യോഗ അഭ്യസിച്ചു.
അതിവേഗം മാറുന്ന കാലഘട്ടത്തിൽ ഒരാളുടെ ശരീരത്തെയും തലച്ചോറിനെയും ആത്മാവിനെയും ഒരുമിച്ച് നിർത്താൻ യോഗ കൊണ്ട് സാധിക്കുമെന്നും ഇത് സമാധാനം കൊണ്ടുവരുമെന്നും മോദി പറഞ്ഞു. ലോകത്തെ െഎക്യത്തിലേക്ക് നയിക്കുന്ന ശക്തിയായ യോഗ സൗഹാർദവും സാഹോദര്യവും വളർത്തും. ഇതിലൂടെ ഇന്ത്യയുടെ കാൽപ്പാടുകൾ ലോകം പിന്തുടരുന്നു. യോഗ ദിനം എന്നത് നല്ല ആരോഗ്യത്തിനായുള്ള വലിയ ചുവടുവെപ്പാണെന്നും മോദി പറഞ്ഞു.
കേരളത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റയുെട നേതൃത്വത്തിലും യോഗ ദിനം ആചരിച്ചു. കൊച്ചിയിൽ െഎ.എൻ.എസ് ജമുനയിൽ നാവിക ഉദ്യോഗസ്ഥരും യോഗ അഭ്യസിച്ചു. യോഗ മതാതീതമായ അഭ്യാസ മുറയാണെന്ന് പിണറായി വിജയൻ പറഞ്ഞു. യോഗയെ ആരും ഹൈജാക്ക് ചെയ്യരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.