ലഖ്നൗ: ഉത്തർപ്രദേശിലെ ഹാഥറസിൽ 19 കാരിയായ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ പ്രതിഷേധം കടുത്തതോടെ പൊലീസിന് ഉപദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാരും പൊലീസും വിവിധ കോണുകളിൽ നിന്നും രൂക്ഷമായ വിമർശനങ്ങൾ ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് യോഗിയുടെ പ്രതികരണം.
''എല്ലാ വലിയ പ്രശ്നങ്ങളും പരസ്പരമുള്ള സംസാരത്തിലൂടെ പ്രതികരിക്കാനാകും. 'പുതിയ ഉത്തർപ്രദേശിൽ' പ്രശ്ന പരിഹാരത്തിനുള്ള ഏറ്റവും നല്ല മാധ്യമം സംഭാഷണങ്ങളാണ്. പട്ടിക ജാതി-ഗോത്രവർഗത്തിൽ നിന്നുള്ള അമ്മമാരുടെയും സഹോദരിമാരുടെയും പ്രശ്നങ്ങൾ പൊലീസ് വേഗത്തിലും പ്രത്യേക താൽപര്യത്തിലും പരിഹരിക്കേണ്ടതുണ്ട്'' -യോഗി ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതും പൊലീസിെൻറ നിഷ്ക്രിയത്വവും രാജ്യത്തൊട്ടാകെ ചർച്ചയായി ഉയർന്നിരുന്നു.നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) പുറത്തുവിട്ട പുതിയ റിപ്പോർട്ടുകളിൽ 2016നും 19നും ഇടയിൽ ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ 20 ശതമാനം വർധിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. രാജ്യത്ത് സ്ത്രീകൾ ഏറ്റവും അരക്ഷിതരായ സംസ്ഥാനമാണ് യു.പി. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ട 3,946 ബലാത്സംഗ കേസുകളിൽ ഇരകളായ 4322 പേരിൽ 1411 ഉം പ്രായപൂർത്തിയാവാത്ത ബാലികമാരായിരുന്നു. പോക്സോ നിയമപ്രകാരം 5401 കേസുകളാണ് 2018ൽ രജിസ്റ്റർ ചെയ്തത്. 2444 കേസുകൾ സ്ത്രീധനപീഡന മരണങ്ങളായിരുന്നു. പട്ടികജാതി വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിലുള്ള 27.9 ശതമാനം വർധനവും എൻ.സി.ആർ.ബി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.