ലഖ്നോ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണഘടന തത്വങ്ങൾ പാലിച്ചാണ് ക്ഷേത്രനിർമാണം നടത്തുക. രാമപ്രതിമയുടെ നിർമാണത്തിനായി രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
രാമപ്രതിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. ഇതിനായുള്ള സർവേ നടപടികൾ ആരംഭിച്ചതായും യോഗി ആദിത്യനാഥ് പറഞ്ഞു. ഇപ്പോൾ തന്നെ അയോധ്യയിൽ ക്ഷേത്രമുണ്ട്. അത് അവിടെ തന്നെ തുടരും. നിയമം അനുസരിച്ച് രാമക്ഷേത്രത്തിെൻറ നിർമാണത്തിനായി കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്നും യോഗി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഫൈസബാദിെൻറ പേര് മാറ്റുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചത്. ശ്രീ അയോധ്യയെന്നായിരിക്കും ഫൈസാബാദിെൻറ പുതിയ പേര്. എന്നാൽ, ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിൽ രാമക്ഷേത്രത്തെ കുറിച്ചും രാമപ്രതിമയെ കുറിച്ചും പ്രഖ്യാപനങ്ങളൊന്നും യോഗി നടത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.