കുംഭമേള ​വേദിയിൽ മന്ത്രിസഭായോഗം വിളിച്ച്​ യോഗി ആദിത്യനാഥ്​

പ്രയാഗ്​രാജ്​: അർധകുംഭമേള നടക്കുന്ന പ്രയാഗ്​രാജിൽ മന്ത്രിസഭായോഗം വിളിച്ച്​ യു.പി മുഖ്യമന്ത്രി യോഗി ആദിത് യനാഥ്​. യോഗി സർക്കാർ ആദ്യമായാണ്​ ലക്​നോവിന്​ പുറത്ത്​ മന്ത്രിസഭാ യോഗം ചേരുന്നത്​.

ചൊവ്വാഴ്​ച രാവിലെ 11 മണിക്കാണ്​ കാബിനറ്റ്​ യോഗം തുടങ്ങുക. രാജ്യത്തെ ഏറ്റവും വലിയ മത ചടങ്ങായ കുംഭമേളയു​ടെ ഒരുക്കങ്ങളും സൗകര്യങ്ങളുമാണ്​ യോഗത്തിൽ പ്രധാന ചർച്ചയാവുക. 4,200 കോടി രൂപയാണ്​ സർക്കാർ കുംഭമേളക്കായി വകയിരുത്തിയിരിക്കുന്നത്​.

തെരഞ്ഞെടുപ്പിന്​ മാസങ്ങൾ ശേഷിക്കേ, ഇൗ വർഷത്തെ കുംഭമേളയുടെ നടത്തിപ്പ്​ യോഗി സർക്കാറിനും ബി.ജെ.പിക്കും ഏറെ നിർണായകമാണ്​.

Tags:    
News Summary - Yogi Adityanath To Hold UP Cabinet Meet At Kumbh Venue- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.