യോഗി ആദിത്യനാഥ്

ഞങ്ങൾ വിശ്വസിക്കുന്നത് ബാലറ്റുകളിൽ, ബുള്ളറ്റുകളിലല്ല; ഉവൈസിക്കെതിരായ ആക്രമണത്തിൽ പ്രതികരിച്ച് യോഗി

ലഖ്നോ: എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരായ ആക്രമണത്തിൽ പ്രതികരിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തങ്ങൾ വിശ്വസിക്കുന്നത് ബാലറ്റുകളിലാണെന്നും ബുള്ളറ്റുകളിലല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഉവൈസിക്കെതിരായ ആക്രമണത്തെ അപലപിച്ച അദ്ദേഹം നേതാക്കൻമാർ പ്രസംഗം നടത്തുമ്പോൾ ജനങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് യു.പി മുഖ്യമന്ത്രിയുടെ പരാമർശം.

ഈ വർഷം ബി.ജെ.പി 300ലേറെ സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തും. നരേന്ദ്ര മോദിയുടെ പ്രഭാവം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. യു.പി മാത്രമല്ല രാജ്യം മുഴുവനും നരേന്ദ്ര മോദിയിലാണ് വിശ്വസിക്കുന്നത്. 2014, 2017, 2019 വർഷങ്ങളിൽ നരേന്ദ്ര മോദിയോടുള്ള വിശ്വാസം നമ്മൾ കണ്ടതാണ്. സ്വാതന്ത്ര്യാനന്തരം ഒരു നേതാവിനും ഇത്തരമൊരു വിശ്വാസം ആർജ്ജിക്കാൻ കഴിഞ്ഞിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

10ഓളം എം.എൽ.എമാർ പാർട്ടി വിട്ടതിനെ കുറിച്ചുള്ള ചോദ്യത്തിന് നിരവധി പേർ മറ്റ് പാർട്ടികളിൽ നിന്നും ബി.ജെ.പിയിലേക്കും എത്തിയിട്ടുണ്ടെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ മറുപടി. മുലായം സിങ് യാദവിന്റെ മരുമകൾ വരെ ബി.ജെ.പിയിലെത്തി. സീറ്റ് മോഹിച്ചല്ല ഇവരൊന്നും പാർട്ടിയിലെത്തിയത്. സീറ്റ് നൽകാമെന്ന് ഇവർക്കാർക്കും വാഗ്ദാനം നൽകിയിട്ടില്ല. മെറിറ്റ് മാത്രമായിരിക്കും സീറ്റ് നൽകുന്നതിനുള്ള അടിസ്ഥാനമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Tags:    
News Summary - Yogi Adityanath on attack against Asaduddin Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.