ജനക്​പൂരിൽ നിന്നുള്ള രാമായണ ബസ്​ സർവീസിനെ സ്വീകരിച്ച്​​ യോഗി ആദിത്യനാഥ്​ 

ലക്​നോ: നേപ്പാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ്​ ഒാഫ്​ ചെയ്​ത ബസിനെ അയോധ്യയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ സ്വീകരിച്ചു. വെള്ളിയാഴ്​ചയാണ്​ ​നേപ്പാളി​െല ജനക്​പൂരിൽ നിന്ന്​ രാമായണ ബസ്​ സർവീസ്​ തുടങ്ങിയത്​. സീതയുടെ ജന്മദേശമായ ജനക്പുരും രാമന്‍റെ ജന്മസ്ഥലമായ അയോധ്യയും  തമ്മിൽ ബന്ധിപ്പിക്കുന്നതാണ്​ രാമായണ ബസ് സർക്യൂട്ട്​. അയോധ്യയിൽ നിന്ന് ജനക്പുരിലേക്ക് 225 കിലോമീറ്റർ ദൂരമാണുള്ളത്. 

നേപ്പാൾ സന്ദർശിച്ച പ്രധാമന്ത്രി മോദിയും നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുമാണ്​ ജനക്​പൂരിൽ നിന്ന്​ ബസ്​ സർവീസ്​ ഫ്ലാഗ്​ ഒാഫ്​ ചെയ്​തത്​. 

നേപ്പാൾ- ഇന്ത്യ സൗഹൃദ ബസ്​ സർവീസ്​  അയോധ്യയിലെത്തിയതോടെ ആദ്യ ഒാട്ടം പൂർത്തിയാക്കി. ഇരു രാജ്യങ്ങൾക്കുമിടയിൽ വിനോദസഞ്ചാരം വർധിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ്​ സർവീസ്​ തുടങ്ങിയത്​. 

Tags:    
News Summary - Yogi Receive Ramayana Bus Route - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.