ബി.ജെ.പിയിൽ ത​േൻറടമുള്ളത്​ താങ്കൾക്ക്​ മാത്രം, ആശംസകൾ; ഗഡ്​കരിക്ക്​ രാഹുലി​െൻറ പ്രശംസ

ന്യൂഡൽഹി: ബി.ജെ.പി നേതാവ്​ നിതിൻ ഗഡ്​കരിയുടെ പ്രസ്​താവനകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി നേതൃത്വത്തിനും തലവേദന സൃഷ്​ടിക്കുന്നതിനിടെ അദ്ദേഹത്തെ​ പ്രശംസിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്​. ബി.ജെ.പിയിൽ കുറച്ചെങ്കിലും ത​േൻറടമുള്ളത്​ നിതിൻ ഗഡ്​കരിക്കു മാത്രമാണെന്നും ആശംസകൾ അറിയിക്കുന്നുവെന്നു​ം രാഹുൽ ട്വീറ്റ്​ ചെയ്​തു. റഫാൽ അഴിമതിയും അനിൽ അംബാനിയും, കർഷകരുടെ ദുരവസ്​ഥ,സ്​ഥാപനങ്ങളുടെ തകർച്ച എന്നീ വിഷയങ്ങളിലും ഗഡ്​കരി പ്രതികരിക്കണമെന്നും രാഹുൽ നിർദേശിച്ചു.

കുടുംബം നോക്കാത്തവർക്ക്​ രാജ്യം ഭരിക്കാൻ കഴിയില്ലെന്ന്​ കഴിഞ്ഞ ദിവസം നാഗ്​പൂരിൽ എ.ബി.വി.പി പ്രവർത്തകരുടെ പരിപാടിയിൽ പ​െങ്കടുത്ത്​ ഗഡ്​കരി പറഞ്ഞിരുന്നു. വാക്ക്​ പാലിക്കാത്ത നേതാക്കൾ ജനങ്ങളുടെ തല്ലുകൊള്ളേണ്ടിവരുമെന്ന പ്രസ്​താവനയും കഴിഞ്ഞ മാസം ഗഡ്​കരിയുടേതായി വന്നിരുന്നു. കോൺഗ്രസും മറ്റു പ്രതിപക്ഷവും ഗഡ്​കരിയുടെ പരിഹാസം ഏറ്റെടുക്കുകയും അദ്ദേഹത്തി​​​െൻറ പ്രസ്​താവനകൾ മോദിയെ ഉദ്ദേശിച്ചാണെന്ന തരത്തിൽ വ്യാപക പ്രചാരണം നൽകുകയും ചെയ്​തിരുന്നു.

താൻ ജയിച്ചാൽ ഒാരോര​ുത്തരുടെയും അക്കൗണ്ടുകളിലേക്ക്​ 15 ലക്ഷം നിക്ഷേപിക്കുമെന്ന്​ വാഗ്​ദാനം ചെയ്​ത പ്രധാനമന്ത്രി മോദി, കറൻസി നിരോധനം തെറ്റായ തീരുമാനമാണെന്ന്​​ െതളിഞ്ഞാൽ ഏതെങ്കിലും കവലയിൽ വന്ന്​ ജനത്തി​​​​െൻറ അടിയേറ്റു വാങ്ങാൻ തയാറാണെന്ന്​ വെല്ലുവിളിച്ചിരുന്നു. നേരത്തെ ഹിന്ദി ഹൃദയ ഭൂമിയിൽ ബി.​െജ.പി പരാജയപ്പെട്ടപ്പോൾ വിജയം ഏറ്റെടുക്കുന്നവർ പരാജയത്തി​​​െൻറ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്ന്​ പറഞ്ഞ്​ അമിത്​ ഷായേയും മോദിയേയും ഗഡ്​കരി പരിഹസിച്ചിരു​ന്നു.

Tags:    
News Summary - You are the only one in the BJP with some guts rahul tweeted -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.