ന്യൂഡൽഹി: ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരനെ സ്വാഗതം ചെയ്ത് ഡൽഹി വിമാനത്താവളം. മൂന്നാമത്തെ ടെർമിനലിൽ ഭർത്താവുമൊത്ത് വിമാനത്തിനായി കാത്തിരിക്കെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് പ്രസവത്തിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു. അൽപ സമയം കഴിഞ്ഞ് യുവതി ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ കർണാടകയിലെ ഹുബ്ബളിയിലേക്കുള്ള വിമാനത്തിനാണ് ദമ്പതികൾ കാത്തിരുന്നത്. ചൊവ്വാഴ്ച രാവിലെ 9.20നാണ് യുവതിയെ ലേബർ റൂമിലേക്ക് മാറ്റിയത്. 9.40 ന് പ്രസവം നടക്കുകയും ചെയ്തു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മെഡാന്ത ക്ലിനിക്കിൽ നടക്കുന്ന ആദ്യ പ്രസവമാണിതെന്ന് ഡോക്ടർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.