ഷിരൂർ: കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെ മൂന്നുപേരെയും ലോറിയും കാണാതായ ഷിരൂരിൽ മണ്ണ് നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധന നടത്തുന്നതിന് കേരള സർക്കാർ നിയോഗിച്ച കാർഷിക സർവകലാശാല സാങ്കേതിക വിഭാഗം ചൊവ്വാഴ്ച ഷിരൂരിലെത്തും.
തൃശൂർ അഗ്രികൾചറൽ അസി. ഡയറക്ടർ ഡോ. എ.ജെ. വിവൻസി, അഗ്രികൾചർ അസി. ഡയറക്ടർ പ്രതീഷ്, ഓപറേറ്റർ നിതിൻ എന്നിവരാണ് തിങ്കളാഴ്ച ഷിരൂരിലേക്ക് പുറപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ എത്തുന്ന സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന മന്ത്രി എ.കെ. ശശീന്ദ്രനുമായും ഉത്തര കർണാടക അധികൃതരുമായും ചർച്ച നടത്തും. പുഴയിലെ മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചയായിരിക്കും നടത്തുക. ഇതിനാവശ്യമായ യന്ത്രം തൃശൂരിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.