ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിരപരാധികളെ വേട്ടയാടി കള്ളക്കേസ് ചുമത്തുേമ്പാൾ ഇരകൾക്ക് വേണ്ടി നിയമപോരാട്ടം നടത്തുമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരാവകാശങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയാണെന്നും നിരപരാധികളായ മനുഷ്യരെ തിരഞ്ഞുപിടിച്ച് കള്ളക്കേസുകളിൽ കുടുക്കി ജയിലിലടക്കുകയാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തെ മുതിർന്ന നേതാവായ സീതാറാം യെച്ചൂരിയെപോലും കേസിൽ പ്രതിയാക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതേസമയം, വംശഹത്യയിലെ ഇരകൾക്ക് നീതി നൽകാനുള്ള ഒരു നീക്കവും ഡൽഹി പൊലീസിെൻറ ഭാഗത്തു നിന്നില്ല. വേട്ടയാടലിന് ഇരയാകുന്നവർക്ക് നിയമസഹായം നൽകാൻ ദേശീയ തലത്തിൽ നിയമസഹായ സമിതിക്ക് രൂപം നൽകും.
വിഡിയോ കോൺഫറൻസിങ്ങിലൂടെ ചേർന്ന യൂത്ത് ലീഗ് ദേശീയ കമ്മിറ്റി യോഗം കേരള സംസ്ഥാന പ്രസിഡൻറ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡൻറ് സാബിർ എസ്. ഗഫാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.