ജയ്പുർ: കോവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തിൽ മിക്ക സംസ്ഥാനങ്ങളും ലോക്ഡൗണിലാണ്. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് പൊലീസ് തക്ക ശിക്ഷകളും നൽകും. അത്തരത്തിൽ രാജസ്ഥാനിൽ ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ യുവാക്കൾക്ക് പൊലീസ് നൽകിയ ശിക്ഷാനടപടിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.
രാജസ്ഥാനിലെ ജാൽവാർ ജില്ലയിൽനിന്നുള്ളതാണ് വിഡിയോ. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ വീടിന് പുറത്തിറങ്ങിയ യുവാക്കളെ പൊലീസ് പിടികൂടുകയായിരുന്നു. അനാവശ്യമായി പുറത്തിറങ്ങിയ രണ്ടു യുവാക്കൾക്കും പൊലീസ് ശിക്ഷ നൽകുകയും ചെയ്തു. നടുറോഡിൽ നൃത്തം ചെയ്യണമെന്നായിരുന്നു ഇരുവർക്കും നൽകിയ ശിക്ഷ, വെറും നൃത്തമല്ല -പാമ്പിനെപ്പോലെ നൃത്തം ചെയ്യണമെന്നായിരുന്നു ആവശ്യം.
യുവാക്കൾ നാഗനൃത്തം ചെയ്യുന്നതിന്‍റെ വിഡിയോ ഐ.എ.എൻ.എസിന്‍റെ ട്വിറ്റർ പേജിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. യുവാക്കൾ നൃത്തം ചെയ്യുേമ്പാൾ പൊലീസുകാർ വിഡിയോ എടുക്കുന്നതും നൃത്തം തുടരാൻ ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം.
നേരത്തേ മധ്യപ്രദേശിൽ ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ യുവാക്കൾക്ക് തഹസിൽദാർ നൽകിയ ശിക്ഷയുടെ വിഡിയോയും വൈറലായിരുന്നു. തവളച്ചാട്ടം ചാടണമെന്നായിരുന്നു ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.