അമരാവതി: ഭരണകക്ഷിയായ യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈ.എസ്.ആർ.സി)യുടെ പോസ്റ്റർ നശിപ്പിച്ചതിന് സ്കൂൽ വിദ്യാർഥികളെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചു. സംഭവത്തിൽ 'പ്രതികളായ' കുട്ടികളെ വൈകുന്നേരം വരെ 'ചോദ്യം' ചെയ്യാൻ പൊലീസ് സ്റ്റേഷനിൽ പിടിച്ചുവെക്കുകയായിരുന്നു.
ഗുണ്ടൂർ ജില്ലയിലെ പൽനാട് മേഖലയിലാണ് സംഭവം. വൈ.എസ്.ആർ.സി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കുട്ടികളെ പൊലീസ് സ്റ്റേഷനിലെ തറയിലിരുത്തുകയാണ് ചെയ്തത്. 10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളായിരുന്നു സംഘത്തിൽ.
പോസ്റ്റർ കീറിയെന്ന് പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കുട്ടികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും മാതാപിതാക്കളെയും കൂടെ വിളിപ്പിച്ചിരുന്നെന്നും പൊലീസ് ഡെപ്യൂട്ടി സുപ്രണ്ട് ജയറാം പ്രസാദ് പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കുട്ടികളെ തടഞ്ഞുവച്ച സംഭവത്തിൽ പൊലീസിനെതിരെയും പാർട്ടി പ്രവർത്തകർക്കെതിരേയും നടപടിയെടുക്കണമെന്ന് തെലുങ്കു ദേശം പാർട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.