പ്രശാന്ത് കിഷോറിനെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതിയുമായി വൈ.എസ്.ആർ കോൺഗ്രസ്

അമരാവതി: രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതിയുമായി ആന്ധ്രയിലെ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസ് (വൈ.എസ്.ആർ.സി.പി). ആർ.ടി.വി ചാനലിലെ മാധ്യമപ്രവർത്തകൻ രവി പ്രകാശിനെതിരെയും പരാതി നൽകിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെയും ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പിന്‍റെയും അഭിപ്രായ സർവേ ഫലം ചാനൽ പരിപാടിയിലൂടെ പുറത്തുവിട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വോട്ടെടുപ്പിന്‍റെ 48 മണിക്കൂർ മുമ്പുവരെയുള്ള സമയത്ത് വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള അഭിപ്രായ സർവേകൾ ഉൾപ്പെടെ പ്രസിദ്ധീകരിക്കരുതെന്നാണ് ചട്ടം.

ആന്ധ്രപ്രദേശിൽ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും ഇന്നാണ് നടന്നത്. തെലുഗു ചാനലായ ആർ.ടി.വിയിൽ മേയ് 12ന് രവി പ്രകാശ് നയിച്ച പരിപാടിക്കിടെ പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പ് ഫലപ്രവചനം നടത്തിയെന്നാണ് വൈ.എസ്.ആർ.സി.പിയുടെ പരാതി. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പാർട്ടിയായ വൈ.എസ്.ആർ.സി.പിക്ക് 175ൽ 51 സീറ്റ് മാത്രമേ ഇത്തവണ ജയിക്കാനാകൂവെന്നായിരുന്നു പ്രശാന്ത് കിഷോറിന്‍റെ നിരീക്ഷണം. അതേസമയം, വൈ.എസ്.ആർ.സി.പി 67 സീറ്റ് നേടുമെന്നും ടി.ഡി.പിയും ബി.ജെ.പിയും ചേർന്ന് 106 സീറ്റ് നേടുമെന്നുമുള്ള പ്രവചനം ചാനൽ നടത്തുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ ടി.ഡി.പി 15 സീറ്റ് നേടുമെന്നും വൈ.എസ്.ആർ.സി.പിക്ക് എട്ട് സീറ്റ് മാത്രമേ ലഭിക്കൂവെന്നും പ്രവചിക്കുകയും ചെയ്തു.

വോട്ടർമാരെ സ്വാധീനിക്കുക ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരത്തിൽ പ്രവചനം നടത്തിയതെന്ന് വൈ.എസ്.ആർ.സി.പി ആരോപിച്ചു. നിശ്ശബ്ദ പ്രചാരണ ദിവസം അഭിപ്രായ സർവെ പുറത്തുവിട്ടതിന് സമാനമാണ് ചാനലിൽ നടന്ന പ്രശാന്ത് കിഷോറിന്‍റെ അഭിമുഖ പരിപാടി. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടി.

വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സും ടി.​ഡി.​പി-ജ​ന​സേ​ന പാ​ർ​ട്ടി-​ബി.​ജെ.​പി സ​ഖ്യ​വും ത​മ്മി​ലു​ള്ള നേ​ർ​ക്കു​നേ​ർ പോ​രാ​ട്ട​മാണ് ആന്ധ്രയിൽ. ജ​ഗ​ന്റെ സ​ഹോ​ദ​രി​യും പാ​ർ​ട്ടി അ​ധ്യ​ക്ഷ​യു​മാ​യ വൈ.​എ​സ്. ശ​ർ​മി​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും അ​ക്കൗ​ണ്ട് തു​റ​ക്കാ​നു​ള്ള ​ശ്ര​മ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ്. കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും സി.​പി.​ഐ​യും സ​ഖ്യ​മാ​യാ​ണ് മ​ത്സ​രം.

2019 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 175 സീ​റ്റു​ക​ളി​ൽ 151 സീ​റ്റു​ക​ളും വിജയിച്ചാണ് വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ് അധികാരത്തിലെത്തിയത്. അന്ന് ഭരണകക്ഷിയായിരുന്ന ടി.​ഡി.​പി​ക്ക് 23 സീ​റ്റു​ക​ളാ​ണ് ല​ഭി​ച്ച​ത്. 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 22 സീ​റ്റി​ൽ വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സാ​ണ് വി​ജ​യി​ച്ച​ത്. മൂ​ന്നു സീ​റ്റാ​ണ് ടി.​ഡി.​പി​ക്ക് ല​ഭി​ച്ച​ത്. കോ​ൺ​ഗ്ര​സി​നും ബി.​ജെ.​പി​ക്കും നി​രാ​ശ മാ​ത്ര​മാ​യി​രു​ന്നു ഫ​ലം.

Tags:    
News Summary - YSRCP complains against Prashant Kishor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.