ന്യൂഡല്‍ഹി: മതപ്രഭാഷകന്‍ ഡോ. സാകിര്‍ നായികിന്‍െറ എന്‍.ജി.ഒക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിയന്ത്രണം. സാകിര്‍ നായിക് നടത്തുന്ന ഐ.ആര്‍.എഫ് എജുക്കേഷന്‍ ട്രസ്റ്റിനെയാണ് വിദേശഫണ്ട് സ്വീകരിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്ന നിബന്ധനക്ക് വിധേയമാക്കിയത്. ട്രസ്റ്റ് സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചതിന്‍െറയും അന്വേഷണ ഏജന്‍സികളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടി.
ട്രസ്റ്റ് വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ) 2010 ലംഘിച്ചെന്ന് അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയതായി മന്ത്രാലയം പറഞ്ഞു. ട്രസ്റ്റിന് ലഭിക്കുന്ന വിദേശസഹായം യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കാനും അവരെ ഭീകരതക്ക് പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കുന്നതായി അന്വേഷണ ഏജന്‍സികള്‍ ആരോപിച്ചിരുന്നു. സാകിര്‍ നായികിന്‍െറ മറ്റൊരു സംഘടനയായ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍െറ എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ റദ്ദാക്കാനും യു.എ.പി.എ പ്രകാരം സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനും കേന്ദ്രത്തിന് പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുണ്ട്.
ജൂലൈയില്‍ ബംഗ്ളാദേശിലെ ധാക്കയിലുണ്ടായ സ്ഫോടനത്തില്‍ പങ്കെടുത്തവര്‍ സാകിര്‍ നായികിന്‍െറ പ്രഭാഷണത്തില്‍ ആകൃഷ്ടരായാണ് ഭീകരവാദ പ്രചാരണം നടത്തിയതെന്ന് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത പത്രം പിന്നീട് പിന്‍വലിച്ചെങ്കിലും സാകിര്‍ നായികിന്‍െറ സംഘടന സംശയ നിഴലിലാവുകയായിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതായി റിപ്പോര്‍ട്ടുള്ളതിനാല്‍ 25 എന്‍.ജി.ഒകളുടെ എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.