ന്യൂഡൽഹി: ഇന്ത്യ-പാക് വിദേശകാര്യമന്ത്രിമാർ തമ്മിലുള്ള ചർച്ച റദ്ദാക്കിയതിനു തൊട്ടുപിറകെ െഎക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ പ്രതിനിധി. പൊതുസമ്മേളനത്തിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്താന് ശക്തമായ മറുപടിയുമായി യു.എന്നിലെ ഇന്ത്യൻ സ്ഥിര പ്രതിനിധി സയിദ് അക്ബറുദ്ദീൻ രംഗത്തെത്തി. പാകിസ്താന് അറിയാവുന്ന ഒരേ തന്ത്രം വീണ്ടും പയറ്റികൊണ്ടിരിക്കയാണെന്നും അത് കൈകാര്യം ചെയ്യാൻ ഇന്ത്യക്ക് അറിയാമെന്നുമാണ് അക്ബറുദ്ദീൻ മറുപടി നൽകിയത്.
ഒരു തന്ത്രം മാത്രം അറിയാവുന്ന പാകിസ്താൻ അത് അയവിറക്കികൊണ്ടിരിക്കുകയാണെന്നും അത്തരം ഏകാംഗ നാടകങ്ങൾ യു.എൻ പോലുള്ള ബഹുമുഖ വേദികളിൽ വിലപ്പോകില്ലെന്നുമായിരുന്നു അക്ബറുദ്ദീെൻറ മറുപടി. യു.എൻ പൊതുസമ്മേളനത്തിൽ ഇന്ത്യക്ക് അനുവദിച്ച സമയത്താണ് അക്ബറുദ്ദീൻ പാകിസ്താന് ശക്തമായ മറുപടി നൽകിയത്.
‘‘ഒരു തന്ത്രം മാത്രമറിയുന്നവർ അത് തന്നെ തിരിച്ചു മറിച്ചും പ്രയോഗിക്കും. ഇൗ പ്രയോഗം നേരത്തെ തന്നെ കൈകാര്യം ചെയ്തതാണ്. അതിനാൽ ഭാവിയിലും അത് നേരിടാനുള്ള ആത്മവിശ്വാസമുണ്ട്’’- പാകിസ്തെൻറ കശ്മീർ വിഷയ പരാമർശത്തിനെതിരെ അക്ബറുദ്ദീൻ മറുപടി നൽകി. ഇത്തരം വിഷയങ്ങളിൽ പാകിസ്താെൻറ ഏകാംഗ നാടകങ്ങൾ പ്രസക്തമല്ല. ആർക്കും ചെയ്യാവുന്ന ഇത്തരം നാടകങ്ങൾക്ക് ബഹുമുഖ വേദികളിൽ പ്രതിധ്വനിക്കാൻ കഴിയില്ലെന്നും അക്ബറുദ്ദീൻ പറഞ്ഞു.
‘‘ഇന്ത്യ ഒരു പങ്കാളിത്ത രാജ്യമാണ്. പൊതുസമ്മേളനത്തിൽ ഇന്ത്യ മുൻഗണന നൽകുന്ന വിഷയങ്ങൾ അന്താരാഷ്ട്ര സമൂഹത്തിൽ പ്രതിധ്വനിക്കുന്നതിൽ രാഷ്ട്രത്തിന് അഭിമാനമുണ്ട്. ഭീകരവാദം അനേകം വർഷമായി രാജ്യം നേരിടുന്ന ഭീഷണിയാണ്. യു.എൻ പോലുള്ള ബഹുമുഖവേദിയിൽ ആ വിഷയം ശക്തമായി ഉന്നയിക്കുകയാണെന്നും അക്ബറുദ്ദീൻ പറഞ്ഞു. പൊതുസംവാദ വേദിയിൽ ജമ്മു കശ്മീരിലെ പ്രശ്നങ്ങളാണ് പാകിസ്താൻ ഉന്നയിച്ചിരുന്നത്.
പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും തമ്മിൽ നടക്കാനിരുന്ന ചർച്ച റദ്ദാക്കിയിരുന്നു. കശ്മീരിലെ മൂന്നു പൊലീസുദ്യോഗസ്ഥരുടെ വധത്തില്‍ പാകിസ്താന് ബന്ധമുണ്ടെന്ന ഇൻറലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ തുടർന്നാണ് പാകിസ്താനുമായി നടത്താനിരുന്ന ചര്‍ച്ച ഇന്ത്യ ഉപേക്ഷിച്ചത്. ഏറ്റവും മികച്ച രീതിയിലാണ് തങ്ങള്‍ സമാധാന ചര്‍ച്ചക്കൊരുങ്ങിയതെന്നും ഇന്ത്യ ആദ്യം അത് സ്വീകരിച്ചുവെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നുവെന്നും പാക് വിദേശകാര്യമന്ത്രി ഖുറേഷി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.