ഹൈദരാബാദ്: തെലങ്കാനയിലെ 17 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കെ. ചന്ദ്രശേഖര റാവുവിെൻറ തെലങ്കാന രാ ഷ്ട്ര സമിതി.
റാവുവിൻെറ മകൾ കെ.കവിത നിസാമാബാദിൽ നിന്ന് മത്സരിക്കും. കവിതെയ കൂടാെത, വെമിറെഡ്ഢി നരസിംഹ റെഡ്ഢി നാൽഗൊണ്ടയിൽ നിന്നും പസുനുരി ദയാകർ വാറങ്കലിൽ നിന്നും ജി നാഗേഷ് ആദിലാബാദിൽ നിന്നും മത്സരിക്കും.
അടുത്തുതന്നെ ഒഴിവു വരാൻ പോകുന്ന നാല് നിയമസഭാ കൗൺസിൽ സീറ്റുകളിൽ രണ്ടെണ്ണത്തിലേക്കുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. നിലവിൽ നാൽഗൊണ്ട എം.പിയായ ഗുത്ത സുഖേന്ദർ റെഡ്ഢി, ടി.ആർ.എസ് നേതാവ് ഗാരി നവീൻ റാവു എന്നിവരെയാണ് നിയമസഭാ കൗൺസിൽ സ്ഥാനാർഥികളായി പ്രഖ്യപിച്ചത്.
ഏപ്രിൽ 11 ന് ഒറ്റഘട്ടത്തിൽ തന്നെ തെലങ്കാന തെരഞ്ഞടുപ്പ് പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.