ചെന്നൈ: എ.െഎ.എ.ഡി.എം.കെ ജനറൽ കൗൺസിൽ വിളിക്കാൻ പളനിസാമിക്ക് അധികാരമില്ലെന്നും ജനറൽ സെക്രട്ടറി ശശികലക്കാണ് അധികാരമെന്നും വിമത നേതാവ് ടി.ടി.വി. ദിനകരൻ മധുരയിൽ പ്രതികരിച്ചു. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കും. പളനിസാമിയും പന്നീർസെൽവവും ഉൾപ്പെടെയുള്ളവർ സംയുക്തമായാണ് കഴിഞ്ഞവർഷം ഡിസംബർ 12ന് ശശികലയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് ജയലളിതയുടെ ഭരണം അവസാനിച്ചെന്നും ഇനി ഇൗ സർക്കാറിനെ താഴെയിറക്കുമെന്നും ദിനകരൻ പറഞ്ഞു. ശശികല നൽകിയ മുഖ്യമന്ത്രിസ്ഥാനം പളനിസാമി രാജിെവക്കണം. തന്നോടൊപ്പം 21 എം.എൽ.എമാരുെണ്ടന്നും പളനിസാമിക്ക് ധാർമിക പിന്തുണ നഷ്ടപ്പെെട്ടന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ശശികലയുടെയും ദിനകരെൻറയും ജന്മദേശമായ മന്നാർഗുഡിയിൽ അണ്ണാ ഡി.എം.കെ ഒാഫിസിന് മുന്നിലെ പന്തലിന് അജ്ഞാതർ തീവെച്ചു. ഒാഫിസ് സെക്രട്ടറി സത്യമൂർത്തി പൊലീസിൽ നൽകിയ പരാതിയിൽ ദിനകരൻ അനുകൂലികളാണ് തീവെപ്പിനു പിന്നിലെന്ന് ആരോപിച്ചു. സംസ്ഥാനത്തിെൻറ ചില പ്രദേശങ്ങളിൽ ദിനകരൻ അനുയായികൾ പളനിസാമിയുടെയും പന്നീർസെൽവത്തിെൻറയും കോലം കത്തിച്ചു. കർണാടക കുടകിലെ റിസോർട്ടിൽ ദിനകരൻ താമസിപ്പിച്ചിരിക്കുന്ന 16 എം.എൽ.എമാരിൽനിന്ന് തമിഴ്നാട് പൊലീസ് മൊഴിയെടുത്തു. എം.എൽ.എമാരെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന പരാതിെയ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.