എൻ.​െഎ.എ തലപ്പത്തെത്തിയത് കഴിവ് കെട്ട ഉദ്യോഗസ്ഥനെന്ന് കോടതി വിമർശിച്ചയാൾ

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.​െഎ.എ) തലവനായി നിയമിതനായ വൈ.സി. മോദി അലക്ഷ്യമായും ഏകപക്ഷീയമായും കേസന്വേഷണം കൈകാര്യം ചെയ്തതതിന് കോടതി കുറ്റപ്പെടുത്തിയ ഉദ്യോഗസ്ഥൻ. 2003ൽ മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹരൻ പാണ്ഡ്യയുടെ കൊലപാതകം അന്വേഷിച്ചപ്പോഴാണ് ഇദ്ദേഹം ഗുജറാത്ത് ഹൈകോടതിയുടെ നിശിത വിമർശത്തിനിടയായത്. 

പാണ്ഡ്യ വധക്കേസിൽ  12 പേരെ ശിക്ഷിച്ചെങ്കിലും എട്ട് വർഷത്തെ ജയിൽ വാസത്തിനു ശേഷം െതളിവുകളുടെ അഭാവത്തിൽ 2011ൽ  എല്ലാവരെയും െവറുതെ വിടുകയായിരുന്നു. കേസന്വേഷണം അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് പ്രതികളെ വെറുതെ വിടാൻ കാരണമായത്. തീവ്രവാദ വിരുദ്ധ നിയമത്തിന്റെ (POTA) കീഴിലാണ് പ്രതികൾക്കെതിരെ കുറ്റപത്രം തയ്യാറാക്കിയത്. കേസിൽ വൈ.സി മോദി അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിക്കൊണ്ട് കോടതി നടത്തിയ പാരമർശം ഇതായിരുന്നു.

ഹരൻ പാണ്ഡ്യ വധക്കേസിൻെറ  രേഖകൾ പരിശോധിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥർ അശ്രദ്ധമായാണ് കേസന്വേഷിച്ചിട്ടുള്ളതെന്ന് വ്യക്തമായി മനസ്സിലാകും. ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുടെ കഴിവ് കേടാണ് ഇതിന് കാരണം. ഇവരുടെ കഴിവ്കേട് കാരണം കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെട്ടു എന്ന് മാത്രമല്ല വൻ തോതിൽ പൊതുപണം അനാവശ്യമായി ചെലവഴിക്കപ്പെടുകയും നിരവധി പേരെ ഇതിൻെറ പേരിൽ പീഡിപ്പിക്കുകയും ചെയ്തു. ഈ അനീതിക്ക് അന്വേഷണ ഉദ്യോഗസ്ഥരാണ് കാരണക്കാർ.

കേസ് അന്വേഷിച്ച സി.ബി.ഐ സംഘത്തിനെതിരെ പാണ്ഡ്യയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയിരുന്നു. 2002ലെ കലാപത്തിന്റെ വൈരാഗ്യത്തിൽ പാണ്ഡ്യ കൊല്ലപ്പെടുകയായിരുന്നെന്ന സി.ബി.ഐ സിദ്ധാന്തത്തെ കുടുംബം തള്ളിക്കളഞ്ഞിരുന്നു. പാണ്ഡ്യയുടെ ഭാര്യ ജഗ്രുത്തി പാണ്ഡ്യ കൊലപാതകം പുനരന്വേഷിക്കാനും അപേക്ഷ നൽകിയിരുന്നു. 

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തുണ്ടായിരുന്ന നിരവധി ഉദ്യോഗസ്ഥർ ഇന്ന് കേന്ദ്രത്തിൽ ഉന്നതപദവികളിലിരിക്കുന്നുണ്ട്. നിരവധി കേസുകളുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന  ഇവർ 2014 മുതൽ കേന്ദ്ര ഗവൺമെന്റിൽ പ്രധാന പദവികൾ വഹിക്കുന്നു.ഗുജറാത്തിൽ നിന്ന് 14 ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇക്കാലത്തിനിടെ കേന്ദ്രത്തിലേക്ക് മാറിയത്.

നേരത്തേ ഗുജറാത്ത് കേഡർ ഐ.എ.എസ് ഓഫീസറും മുൻ ചീഫ് സെക്രട്ടറിയുമായ അചൽ കുമാർ ജോതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ജൂലായിൽ 2017 നിയമിതനായിരുന്നു. റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ, ഊർജ സെക്രട്ടറി പി.കെ പൂജാരി, വാണിജ്യ സെക്രട്ടറി റിത തിയോട്ടിയ, കോർപറേറ്റ് കാര്യ സെക്രട്ടറി തപൻ റായി, പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി അരവിന്ദ് കുമാർ ശർമ എന്നിവരും ഗുജറാത്തിൽ ജോലി ചെയ്തിരുന്നവരാണ്. ഗുജറാത്ത് കേഡർ ഐ.പി.എസ്സുകാരും കേന്ദ്രത്തിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. കഴിഞ്ഞ വർഷം സി.ബി.ഐ ആക്ടിങ് ഡയറക്ടറായിരുന്ന രാകേഷ് അസ്താന,  ദേശീയ ഇന്റലിജൻസ് ഗ്രിഡിന്റെ (നാറ്റ്ഗ്രിഡ്) സി.ഇ.ഒ ആയിരുന്ന എ.കെ. പട്നായിക് എന്നിവർ ഉദാഹരണം.

Tags:    
News Summary - The ‘Botched and Blinkered’ Past of the NIA’s Next Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.