ന്യൂഡൽഹി: പ്രതിഷേധവും എതിർസ്വരങ്ങളും മൃഗീയ ശക്തി പ്രയോഗിച്ച് സർക്കാർ നേരിടുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പൗരത്വ നിയമഭേദഗതിക്കെതിരായ ജനശബ്ദത്തെ തീർത്തും അവമതിക്കുകയാണ് സർക്കാറെന്നും സോണിയ കുറ്റപ്പെടുത്തി.
പ്രതിഷേധങ്ങളെ പൊലീസ് രാജിലൂടെ ചെറുക്കുന്ന സംഭവങ്ങൾ വർധിച്ചിരിക്കേ ജനങ്ങൾക്കായി നൽകിയ പ്രത്യേക സന്ദേശത്തിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്. മൃഗീയ ശക്തി ഉപയോഗിച്ച് വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പൊതുജനങ്ങളുടെയും പ്രതിഷേധം ഒതുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സർക്കാറിെൻറ തെറ്റായ തീരുമാനങ്ങൾക്കും നയങ്ങൾക്കുമെതിരെ ശബ്ദമുയർത്താൻ ജനാധിപത്യത്തിൽ ജനങ്ങൾക്ക് അവകാശമുണ്ട്. അതു കേൾക്കാനും ഉത്കണ്ഠകൾ തീർത്തെടുക്കാനും സർക്കാറിനുമുണ്ട് തുല്യ ഉത്തരവാദിത്തം.
#WATCH Congress Interim President Sonia Gandhi: In a democracy people have right to raise their voice against policies of govt®ister their concerns. BJP govt has shown utter disregard for people’s voices&chosen to use brute force to suppress dissent. #CitizenshipAmendmentAct pic.twitter.com/sWyz1bvvgz
— ANI (@ANI) December 20, 2019
പൗരത്വ നിയമഭേദഗതി വിവേചനപരമാണ്. നടപ്പാക്കുമെന്ന് പറയുന്ന ദേശീയ പൗരത്വ രജിസ്റ്റർ പാവപ്പെട്ടവർക്കും ദുർബല വിഭാഗങ്ങൾക്കും കൂടുതൽ ദോഷം ചെയ്യുന്നതുമാണ്. നോട്ടു നിരോധിച്ച കാലത്തെന്ന പോലെ പൗരത്വം തെളിയിക്കാൻ അവർക്ക് വരി നിൽക്കേണ്ടി വരും. ജനങ്ങളുടെ ഉത്കണ്ഠ ന്യായയുക്തമാണ്. ജനങ്ങളുടെ മൗലികാവകാശവും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളും സംരക്ഷിക്കാൻ ജനങ്ങൾക്കൊപ്പം കോൺഗ്രസ് ഉണ്ടാവുമെന്ന് സോണിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.