ന്യൂഡൽഹി: മേഘാലയയിൽ ഖനിക്കുള്ളിൽ കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരണമെന്ന് സുപ്രീംകോ ടതി. ഖനിക്കുള്ളിൽപെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരണം. ചിലപ്പോൾ ഒരാളെങ്കിലും ജീവച്ചിരിപ്പുണ്ടെങ്കിലോ , അദ്ഭുതങ്ങൾ സംഭവിച്ചേക്കാമെന്ന് സുപ്രീംകോടതി ജഡ്ജി എ.കെ സിക്രി പറഞ്ഞു. അനധികൃത ഖനികൾ നടത്തുന്നവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും സുപ്രീംകോടതി ചോദിച്ചു.
മേഘാലയിലെ ഖനിക്കുള്ളിൽ കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷപ്പെടുത്താൻ അടിയന്തര ഇടപെടൽ നടത്തണമെന്ന പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ആദിത്യ എൻ പ്രസാദ് എന്നയാളാണ് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയത്. കേന്ദ്രസർക്കാറിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ഹാജരായി. ഖനിയിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാൻ കഴിയാവുന്ന സന്നാഹങ്ങളെല്ലാം ഒരുക്കിയതായി സംസ്ഥാനവും കേന്ദ്ര സർക്കാറും സുപ്രീംകോടതിയെ അറിയിച്ചു.
നേവി, എൻ.ഡി.ആർ.എഫ്, ഒഡീഷ ഫയർ സർവീസ്, സംസ്ഥാന ദുരന്ത നിവാരണ സേന, എന്നിവരുെട നേതൃത്വത്തിലുള്ള 200 അംഗ സംഘമാണ് ഖനിയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. 2.1 കോടി ലിറ്റർ വെള്ളമാണ് ഇതുവരെ ഖനിയിൽ നിന്ന് പമ്പ് ചെയ്ത് കളഞ്ഞത്. ഇത്രയും വെള്ളം പുറത്തേക്ക് ഒഴുക്കി കളഞ്ഞിട്ടും ഖനിയിലെ ജലനിരപ്പ് താഴ്ന്നിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.