അമരാവതി: ബി.െജ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന ് ആന്ധ്രപ്രദേശിലെത്തും. ആന്ധ്രയിലെ ഗുണ്ടൂരിലാണ് മോദി എത്തുന്നത്. ബി.ജെ.പിയിൽ നിന്നകന്ന തെലുഗു ദേശം പാർട് ടി സംസ്ഥാനത്ത് ശക്തമായ പ്രചാരണമാണ് നടത്തുന്നത്.
മോദി അസമിൽ ചെലവിട്ട രണ്ടു ദിവസവും തുടർച്ചയായി ക രിെങ്കാടിയും ഗോബാക്ക് വിളിയും കേൾക്കേണ്ടി വന്നതിന് പിറകെ ആന്ധ്രയിലും മോദിക്കെതിരെ പ്രതിഷേധമുയരാൻ സാധ്യതയുണ്ട്. മോദിക്ക് എതിരായ ബാനറുകൾ ഇപ്പോൾ തന്നെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ആന്ധ്രയിലെ ജനങ്ങൾക്ക് ഇന്ന് കരിദിനമാണ്. മോദി നമ്മുടെ മണ്ണിൽ കാലുകുത്തിയാൽ ഇൗ മണ്ണിെൻറ വിശുദ്ധി നഷ്ടപ്പെടും - ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. 2014 ലെ തെരഞ്ഞെടുപ്പിൽ മോദിക്കൊപ്പം നിന്ന ടി.ഡി.പി, ആന്ധ്രക്ക് പ്രത്യേക പദവി നൽകാത്തതിെൻറ േപരിൽ ബി.ജെ.പിയിൽ നിന്ന് അകലുകയായിരുന്നു.
തടസങ്ങൾ സൃഷ്ടിച്ച് ബി.ജെ.പി റാലിയെ ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് വക്താവ് യു. ശ്രീനിവാസ റാവു പറഞ്ഞു. ഗുണ്ടൂരിലെ ബി.ജെ.പി റാലിക്ക് ആന്ധ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് റാലിക്ക് ടി.ഡി.പി തടസം സൃഷ്ടിക്കുന്നുവെന്ന് ബി.ജെ.പി ആരോപിക്കുന്നത് - ടി.ഡി.പി വക്താവ് പാഞ്ചുമർതി അനുരാധ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.