ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കരസേന മേധാവി ജനറൽ മനോജ് മുകന്ദ് നരവനെ. ചൈനയുമായി ഉന്നതതലത്തിൽ നടക്കുന്ന ചർച്ചകൾക്കൊപ്പം പ്രാദേശികതലത്തിലും ഇത് വ്യാപിപ്പിക്കും. ഒരേ കമാൻഡിലുള്ള സൈനിക ഉദ്യോഗസ്ഥരുമായിട്ടാവും ചർച്ചകൾ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചകളിലൂടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാം നിയന്ത്രണവിധേയമാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ചയും ഇന്ത്യ-ചൈന സൈനികർ തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തുടർ ചർച്ചകൾ നടത്തുമെന്ന് കരസേന മേധാവി അറിയിച്ചിരിക്കുന്നത്.
ലഡാക്കിലേക്കും പാങ്ഗോങ് തടാക കരയിലേക്കും ചൈനീസ് സൈന്യം കടന്നു കയറിയതോടെയാണ് ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.