കൊൽക്കത്ത: ഡൽഹിയിൽ കലാപത്തിന് വഴിമരുന്നിട്ട വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കി കൊൽക്കത്തയിലും ബി.ജെ.പി റാലി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിലാണ് ‘ഗോലി മാരോ സാലോം കോ’ (അവരെ വെടിവെച്ചു കൊല്ലൂ) എന്ന മുദ്രാവാക്യം മുഴക്കിയത്.
പരിപാടി നടന്ന കൊൽക്കത്ത ഷാഹിദ് മിനാർ മൈതാനത്തേയ്ക്കു ബി.ജെ.പി പതാകയുമായി വന്ന അണികളാണ് വിദ്വേഷ മുദ്രാവാക്യങ്ങൾ വിളിച്ചത്. പൊലീസ് സാന്നിധ്യത്തിലാണ് ഇവരുടെ ആക്രോശം.
All it took was one visit of Amit Shah to spread the "Goli Maaro Saalon Ko" slogan in Kolkata.
— Md Salim (@salimdotcomrade) March 1, 2020
The followers of Godse might be impressed with "Goli" but Bengal is the land of Vivekananda, Kazi Nazrul Islam and Tagore. #GoBackAmitShah pic.twitter.com/x5n1RZSSEz
ഇതിൻെറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലിം ഉൾപ്പെടെയുള്ളവർ ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കലാപത്തിന് മമത നേതൃത്വം നൽകുന്നുവെന്നതടക്കമുള്ള രൂക്ഷമായ ആരോപണങ്ങൾ റാലിയിൽ അമിത് ഷാ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.