വാഷിങ്ടണ്‍: ഐ.ടി തൊഴിലാളികള്‍ക്ക് എച്ച്-1ബി, എല്‍1 വിസകള്‍ നല്‍കുന്നതില്‍നിന്ന് ഇന്ത്യന്‍ കമ്പനികളെ തടയണമെന്ന് ആവശ്യപ്പെടുന്ന ബില്‍ യു.എസ് പ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. എച്ച്1ബി വിഭാഗത്തില്‍ പെടുന്ന തൊഴിലാളികള്‍ മൊത്തം എണ്ണത്തിന്‍െറ പകുതിയിലധികമാവുന്നത് തടയണമെന്നാണ് ആവശ്യം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായ ബില്‍ പാസ്ക്രല്ലും റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രതിനിധിയായ ദന റോറബാഷറും ചേര്‍ന്നാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാണ്. അമിത ലാഭമുണ്ടാക്കാന്‍ വിദേശകമ്പനികള്‍ ശ്രമിക്കുന്നത് വഴി രാജ്യത്തെ പ്രഫഷനലുകള്‍ തൊഴില്‍രഹിതരാകുന്ന അവസ്ഥയാണുള്ളതെന്ന് പ്രതിനിധികള്‍ പറഞ്ഞു. സെനറ്റില്‍ കൂടി അവതരിപ്പിച്ച് പാസാക്കിയാലേ നിയമമാകുന്നതിനായി ബില്ല് പ്രസിഡന്‍റ് ഒബാമയുടെ പരിഗണനക്കത്തെൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.