മിഷേലിനെ കോപ്പിയടിച്ച് മെലനിയ ട്രംപ്- വിഡിയോ

വാഷിങ്ടണ്‍: റിപ്പബ്ളിക്കന്‍ പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷനില്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ ഭാര്യ മെലനിയ ട്രംപ് പ്രസംഗിച്ചത് പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയുടെ പ്രസംഗത്തിലെ വരികള്‍ മോഷ്ടിച്ചാണെന്ന് ആരോപണം. 2008ല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മിഷേല്‍  ഭര്‍ത്താവ് ബറാക് ഒബാമയെ വിശേഷിപ്പിക്കുന്ന അതേ വാചകങ്ങളാണ് മെലനിയ ട്രംപിനെ പുകഴ്ത്താനും ഉപയോഗിച്ചത്.

തന്‍െറ വീട്ടുകാരെയും ജീവിതമൂല്യങ്ങളെയും കുറിച്ച് പറയുന്നിടത്തും മിഷേല്‍ ഉപയോഗിച്ച വാക്കുകള്‍ മെലനിയ ട്രംപ് ഉപയോഗിക്കുന്നുണ്ട്. രാജ്യത്തിന്‍െറ വരുംതലമുറയെക്കുറിച്ച് പറയുന്ന മെലനിയയുടെ വാക്കുകള്‍ക്കുമുണ്ട് മിഷേലിന്‍െറ സ്വരം. ടെലിപ്രോംറ്ററില്‍ നോക്കി നടത്തിയ പ്രസംഗം കോപ്പിയടിയാണെന്ന വാദം ട്രംപ് തള്ളി. മെലനിയയുടെ പ്രസംഗത്തിലെ വ്യാകരണപ്പിശകും വിമര്‍ശകര്‍ ആഘോഷിക്കുകയാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.