‘സ്ത്രീകൾ പൂക്കളാണ്, വീട്ടുവേലക്കാരികളല്ല’; വാനോളം പുകഴ്ത്തി ഇറാൻ പരമോന്നത നേതാവ്

തെഹ്റാൻ: രാജ്യത്തെ സ്ത്രീകളെ വാനോളം പുകഴ്ത്തി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ‘സ്ത്രീ ഒരു അതിലോലമായ പുഷ്പമാണ്, വീട്ടുവേലക്കാരിയല്ല’ എന്ന് ബുധനാഴ്ച അദ്ദേഹം ട്വീറ്റ് ചെയ്തു. സ്ത്രീയെ വീട്ടിൽ ഒരു പുഷ്പം പോലെയാണ് പരിഗണിക്കേണ്ടത്. പുഷ്പത്തെ പരിപാലിക്കേണ്ടതുണ്ട്.

അതിന്റെ പുതുമയും സുഗന്ധവും പ്രയോജനപ്പെടുത്തുകയും വായുവിനെ സുഗന്ധമാക്കാൻ ഉപയോഗിക്കുകയും വേണം, ഖാംനഈ പറഞ്ഞു. ‘കുടുംബത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത റോളുകൾ ഉണ്ട്. കുടുംബത്തിന്റെ ചിലവുകൾക്ക് പുരുഷനാണ് ഉത്തരവാദി.

രാജ്യത്ത് ശിരേവാസ്ത്ര നിയമം ലംഘിച്ചതിന് നിരവധി പേർ തടവിലായതിനു പിറകേയാണ് അ​ദ്ദേഹത്തിന്റെ ട്വീറ്റ് എന്നതു ശ്രദ്ധേയമാണ്. ഹിജാബ് ധരിക്കാതെ യൂട്യൂബിൽ വെർച്വൽ കച്ചേരി പോസ്റ്റ് ചെയ്തതിന് 27 കാരിയായ ഗായിക പരസ്തൂ അഹമ്മദിയെ അടുത്തിടെ ഇറാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Tags:    
News Summary - 'Women are flowers, not housemaids'; Iran's supreme leader praised to the hilt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.