വാഷിങ്ടണ്‍: കുടിവെള്ളം സൂര്യപ്രകാശത്തിന്‍െറ സഹായത്തോടെ ശുദ്ധീകരിക്കാനുള്ള പുതിയ സാങ്കേതികവിദ്യ കണ്ടത്തെി. ഇന്ത്യപോലെയുള്ള രാജ്യങ്ങളില്‍ ചുരുങ്ങിയ ചെലവില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് പുതിയ സാങ്കേതികവിദ്യ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗ്രാഫീന്‍ ഓക്സൈഡും സൂര്യപ്രകാശവും ബാക്ടീരിയ സാന്നിധ്യത്തില്‍ സൃഷ്ടിക്കപ്പെടുന്ന സെല്ലുലോസും ഉപയോഗിച്ച് ജലം ശുദ്ധീകരിക്കുന്ന സാങ്കേതികവിദ്യയാണിത്. വെള്ളം ആദ്യം ബാഷ്പീകരിച്ച് മാലിന്യങ്ങളെ ഒഴിവാക്കി ശുദ്ധീകരിച്ച് തുടര്‍ന്ന് തണുപ്പിച്ച് ദ്രാവകരൂപത്തിലാക്കുകയും ചെയ്യുന്ന പാരമ്പര്യ രീതി തന്നെയാണ് ഇതിലും പ്രയോഗിച്ചിരിക്കുന്നത്.
എന്നാല്‍, സെല്ലുലോസ് കുറഞ്ഞ ചൂടില്‍തന്നെ ബാഷ്പീകരണം സാധ്യമാക്കുന്നു. അഥവാ, സാധാരണ സൂര്യതാപം കൊണ്ടുതന്നെ ജലം ബാഷ്പമാകും. ഇതിനായുള്ള ഉപകരണവും വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.