പേജർ, വോക്കിടോക്കി സ്ഫോടനം: മൊസാദിന്റെ രഹസ്യ പദ്ധതി വെളിപ്പെടുത്തി മുൻ ചാരന്മാർ

വാ​ഷി​ങ്ട​ൺ: ല​ബ​നാ​നി​ലെ ഹി​സ്ബു​ല്ല​യെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ പേ​ജ​ർ, വോ​ക്കി​ടോ​ക്കി സ്ഫോ​ട​ന പ​ദ്ധ​തി​ക്ക് പി​ന്നി​ൽ ഇ​സ്രാ​യേ​ൽ ചാ​ര​സം​ഘ​ട​ന​യാ​യ മൊ​സാ​ദി​ന്റെ 10 വ​ർ​ഷം നീ​ണ്ട ആ​സൂ​ത്ര​ണ​ത്തെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി മു​ൻ ചാ​ര​ന്മാ​ർ. ഈ​യ​ടു​ത്ത് മൊ​സാ​ദി​ൽ​നി​ന്ന് വി​ര​മി​ച്ച ര​ണ്ട് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് മൈ​ക്കി​ൾ, ഗ​ബ്രി​യേ​ൽ ​എ​ന്നീ പേ​രു​ക​ളി​ൽ ര​ഹ​സ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. മൂ​ന്നു​മാ​സം മു​മ്പ് ല​ബ​നാ​ൻ ത​ല​സ്ഥാ​ന​മാ​യ ബൈ​റൂ​ത്തി​ലും മ​റ്റും ന​ട​ന്ന പേ​ജ​ർ, വോ​ക്കി​ടോ​ക്കി സ്ഫോ​ട​ന​ങ്ങ​ളി​ൽ ഹി​സ്ബു​ല്ല​യു​ടെ നി​ര​വ​ധി പോ​രാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ഹി​സ്ബു​ല്ല താ​യ്‍വാ​ൻ ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​യി​ൽ​നി​ന്ന് പേ​ജ​റു​ക​ൾ വാ​ങ്ങു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞ​തോ​ടെ​യാ​ണ് മൊ​സാ​ദ് സ്ഫോ​ട​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​തെ​ന്ന് മു​ൻ ചാ​ര​ന്മാ​ർ പ​റ​ഞ്ഞു. താ​യ്‍വാ​ൻ ക​മ്പ​നി​യാ​യ ഗോ​ൾ​ഡ് അ​പ്പോ​ളോ​യെ പോ​ലെ തോ​ന്നി​പ്പി​ക്കു​ന്ന ഹം​ഗ​റി ആ​സ്ഥാ​ന​മാ​യ നി​ഴ​ൽ ക​മ്പ​നി​യു​ണ്ടാ​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്ത​ത്. പേ​ജ​റു​ക​ൾ വാ​ങ്ങു​മ്പോ​ൾ മൊ​സാ​ദി​ൽ​നി​ന്നാ​ണെ​ന്ന് ഒ​രി​ക്ക​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ൽ ഒ​രു വ്യാ​ജ ലോ​കം ത​ന്നെ സൃ​ഷ്ടി​ച്ചു. ബി​സി​ന​സു​കാ​ര​ൻ, മാ​ർ​ക്ക​റ്റി​ങ്, എ​ൻ​ജി​നീ​യ​ർ​മാ​ർ, ഷോ​റൂം എ​ന്നി​വ​യു​ൾ​പ്പെ​ടെ എ​ല്ലാം മൊ​സാ​ദി​ന്റെ ഏ​ജ​ന്റു​മാ​രാ​യി​രു​ന്നു.

സ്ഫോ​ട​ന വ​സ്തു​ക്ക​ൾ ര​ഹ​സ്യ​മാ​യി ഉ​ള്ളി​ൽ ഘ​ടി​പ്പി​ക്കു​ന്ന​തി​ന് വ​ലു​പ്പ​വും ഭാ​ര​വും കൂ​ടി​യ പേ​ജ​റു​ക​ളാ​ണ് നി​ർ​മി​ച്ച​ത്. ഭാ​ര​മേ​റി​യ പേ​ജ​റു​ക​ളാ​ണ് ന​ല്ല​തെ​ന്ന് ഹി​സ്ബു​ല്ല നേ​തൃ​ത്വ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ര​ണ്ടാ​ഴ്ച സ​മ​യ​മെ​ടു​ത്തു. പൊ​ടി​പി​ടി​ച്ചാ​ൽ കേ​ടാ​കി​ല്ലെ​ന്നും വെ​ള്ളം ക​ട​ക്കി​ല്ലെ​ന്നും ബാ​റ്റ​റി ദൈ​ർ​ഘ്യം കൂ​ടു​ത​ലാ​ണെ​ന്നും വി​ശ്വ​സി​പ്പി​ക്കാ​ൻ യൂ​ട്യൂ​ബി​ൽ വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കു​ക​യാ​യി​രു​ന്നു.

​​പേ​ജ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ പ​രി​ക്കേ​ൽ​ക്കൂ​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ​ല​ത​വ​ണ പ​രീ​ക്ഷ​ണം ന​ട​ത്തി. അ​ടി​യ​ന്ത​ര​മാ​യി കീ​ശ​യി​ൽ​നി​ന്ന് പേ​ജ​ർ പു​റ​ത്തെ​ടു​ക്കാ​ൻ തോ​ന്നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള റി​ങ് ടോ​ണു​ക​ളും പ​രീ​ക്ഷി​ച്ചു.

സെ​പ്റ്റം​ബ​റോ​ടെ 5000 ​ഹി​സ്ബു​ല്ല പോ​രാ​ളി​ക​ളു​ടെ കൈ​യി​ലാ​ണ് പേ​ജ​റു​ക​ളു​ണ്ടാ​യി​രു​ന്ന​ത്. ല​ബ​നാ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​ന്ത​രം പേ​ജ​റു​ക​ൾ മു​ഴ​ങ്ങാ​ൻ ​തു​ട​ങ്ങി​യ ഘ​ട്ട​ത്തി​ലാ​ണ് സെ​പ്റ്റം​ബ​ർ 17ന് ​ഇ​സ്രാ​യേ​ൽ സ്ഫോ​ട​നം ന​ട​ത്തി​യ​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം വോ​ക്കി​ടോ​ക്കി സ്ഫോ​ട​ന​വും ന​ട​ത്തു​ക​യാ​യി​രു​ന്നു. ​ദു​ർ​ബ​ല​രാ​ണെ​ന്ന് ഹി​സ്ബു​ല്ല​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും ഇ​നി പു​തി​യൊ​രു ആ​ക്ര​മ​ണ പ​ദ്ധ​തി മൊ​സാ​ദ് ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്നും മു​ൻ ചാ​ര​ന്മാ​ർ വ്യ​ക്ത​മാ​ക്കി.

ഗസ്സയിലെ ആശുപത്രി പൂട്ടണമെന്ന് ഇസ്രായേൽ

ഗ​സ്സ സി​റ്റി: ഗ​സ്സ​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ചു​രു​ക്കം ചി​ല ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​യ ക​മാ​ൽ അ​ദ്‍വാ​ൻ പൂ​ട്ടാ​ൻ അ​ന്ത്യ​ശാ​സ​നം ന​ൽ​കി ഇ​സ്രാ​യേ​ൽ. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് രോ​ഗി​ക​ളെ ഉ​ട​ൻ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് ഇ​സ്രാ​യേ​ൽ സേ​ന ഉ​ത്ത​ര​വി​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​ക​ളെ മാ​റ്റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഒ​ക്ടോ​ബ​ർ മു​ത​ൽ ഉ​ത്ത​ര ഗ​സ്സ​യി​ലെ ബൈ​ത് ലാ​ഹി​യ​യി​ലും ബൈ​ത് ഹാ​നൂ​നി​ലും ജ​ബാ​ലി​യ​യി​ലും ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ക്രൂ​ര​മാ​യ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ടം നേ​രി​ട്ട ആ​ശു​പ​ത്രി​യാ​ണ് ക​മാ​ൽ അ​ദ്‍വാ​ൻ.

അ​തേ​സ​മ​യം, രോ​ഗി​ക​ളെ മാ​റ്റാ​നു​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി പൂ​ട്ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് ​ത​ല​വ​നാ​യ ഹു​സാം അ​ബൂ സാ​ഫി​യ പ​റ​ഞ്ഞു. ന​വ​ജാ​ത ശി​ശു​ക്ക​ൾ അ​ട​ക്കം 400ഓ​ളം പേ​രാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ഓ​ക്സി​ജ​നും ഇ​ൻ​ക്യൂ​ബേ​റ്റ​റും ഉ​പ​യോ​ഗി​ച്ചാ​ണ് ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. അ​ത്യാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളു​മി​ല്ലാ​തെ ആ​രെ​യും മാ​റ്റാ​ൻ ക​ഴി​യി​ല്ല. ക​ന​ത്ത ആ​ക്ര​മ​ണ​മാ​ണ് പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന​തെ​ന്നും ആ​ശു​പ​ത്രി​യി​ലെ ഇ​ന്ധ​ന ടാ​ങ്കി​ൽ ബോം​ബി​ട്ടാ​ൽ കൂ​ട്ട​മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്നും അ​ബൂ സാ​ഫി​യ പ​റ​ഞ്ഞു.

അ​തി​നി​ടെ, അ​ഭ​യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന ടെ​ന്റു​ക​ളും സ്കൂ​ളു​ക​ളും ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. സു​ര​ക്ഷി​ത മേ​ഖ​ല​യെ​ന്ന് പ്ര​ഖ്യാ​പി​ച്ച അ​ൽ മു​വാ​സി​യി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ടെ​ന്റു​ക​ൾ​ക്ക് തീ​പി​ടി​ച്ച് ര​ണ്ട് കു​ട്ടി​ക​ൾ അ​ട​ക്കം എ​ട്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നു​സൈ​റ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ സ്കൂ​ളി​നു നേ​രെ സൈ​ന്യം വെ​ടി​യു​തി​ർ​ത്തു. കാ​റി​നു​നേ​രെ​യും സു​ര​ക്ഷ സേ​ന സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു നേ​രെ​യും ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പേ​രും കൊ​ല്ല​പ്പെ​ട്ടു. 14 മാ​സ​മാ​യി തു​ട​രു​ന്ന വം​ശ​ഹ​ത്യ​യി​ൽ 45,317 ഫ​ല​സ്തീ​നി​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്ക്.

Tags:    
News Summary - Pager, Walkie-Talkie Blast: Ex-Spies Reveal Mossad's Secret Plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.