യാംഗോന്‍: അജ്ഞാത രോഗം ബാധിച്ച് വടക്ക് പടിഞ്ഞാറന്‍ മ്യാന്മറില്‍ ചുരുങ്ങിയത് 30 കുട്ടികള്‍ മരിച്ചു. നാഗമേഖലയിലെ നാന്യൂന്‍, ലാഹെ ടൗണ്‍ പ്രദേശങ്ങളിലാണ് രോഗം കണ്ടുവരുന്നത്. ശ്വാസതടസ്സമാണ് രോഗലക്ഷണം. രണ്ടു മാസമായി രോഗഭീഷണി തുടര്‍ന്നിട്ടും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് സഹായങ്ങളൊന്നും ലഭ്യമായിട്ടില്ളെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു. മരണപ്പെട്ട കുട്ടികളില്‍ അധികവും അഞ്ചു വയസ്സിന് താഴെയുള്ളവരാണ്. രക്തപരിശോധനാ സൗകര്യങ്ങള്‍പോലും ഇവിടെ പരിമിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.