പാക് ഹെലികോപ്ടര്‍ അഫ്ഗാനില്‍ ഇടിച്ചിറക്കി; താലിബാന്‍ യാത്രക്കാരെ ബന്ദികളാക്കി

ഇസ്ലമാബാദ്: പാകിസ്താന്‍ ഹെലികോപ്റ്റര്‍ തീപിടിച്ചതിനെ തുടര്‍ന്ന് അഫ്ഗാനിസ്താനിലെ ലോഗര്‍ പ്രവിശ്യയില്‍ ഇടിച്ചിറക്കി. തുടര്‍ന്ന് യാത്രക്കാരായ ഏഴുപേരെ താലിബാന്‍ ബന്ദികളാക്കി. വ്യാഴാഴ്ചയാണ് പഞ്ചാബ് സര്‍ക്കാറിന്‍റെ എം.ഐ 17 ഹെലികോപ്ടറാണ് ഇടിച്ചിറക്കിയത്. പാക്- അഫ്ഗാന്‍ അതിര്‍ത്തി പ്രദേശമായ അസ്ര ജില്ലയിലെ മാട്ടി ഏരിയയിലായിരുന്നു സംഭവം.

ഉസ്ബക്കിസ്ഥാനിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. പൈലറ്റ് ഉള്‍പ്പെടെ ഏഴുയാത്രക്കാരാണ് ഉണ്ടായിരുന്നത്. പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ ജീവനക്കാരായ ആറു പേരും റഷ്യന്‍ ടെക്നീഷ്യനുമാണ്  ഹെലികോപ്ടറിലുണ്ടായിരുന്നത്.  താലിബാന്‍ വെടിവെച്ചിട്ടതാണെന്നാണ് യാത്രക്കാര്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ യന്ത്രതകരാറുമൂലം ഇടിച്ചിറക്കുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

ബന്ദികളാക്കപ്പെട്ടവരെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് അഫ്ഗാന്‍ അധികൃതര്‍ പ്രതികരിച്ചു. ഇവരെ  വിട്ടുകിട്ടാന്‍ പാകിസ്താന്‍ കരസേന ജനറല്‍ റഹീല്‍ ശെരീഫ് യു.എസ് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ നിക്കോള്‍സണുമായി സംസാരിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.