വി.കെ. സിങ് മടങ്ങി; പ്രതീക്ഷയോടെ തൊഴിലാളികള്‍

റിയാദ്: മലയാളികളടക്കമുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍െറ ഭാഗമായി സൗദിയിലത്തെിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ചര്‍ച്ചകള്‍ക്കും ലേബര്‍ ക്യാമ്പ് സന്ദര്‍ശനങ്ങള്‍ക്കുമൊടുവില്‍ മടങ്ങി. വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹം തിരിച്ചുപോയത്. തൊഴിലാളികളുടെ താമസരേഖ സൗജന്യമായി പുതുക്കി നല്‍കാമെന്നും നാട്ടിലേക്ക് അയക്കുന്നതിന്‍െറ ചെലവ് വഹിക്കാമെന്നും സൗദി അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കൂടാതെ തൊഴിലാളികള്‍ക്ക് മറ്റു കമ്പനികളിലേക്ക് മാറാന്‍ അനുമതിയും ആനുകൂല്യങ്ങള്‍ കിട്ടാനുള്ളവര്‍ക്ക് നിയമസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം, നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ യാത്രാ സമയം തീരുമാനമായിട്ടില്ല. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍നിന്നായി 400 പേരാണ് മടങ്ങുന്നത്. ഇവരുടെ എക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ അധികൃതരുടെ കണക്കനുസരിച്ച് സൗദിയില്‍ മൊത്തം പ്രതിസന്ധിയിലായ ഇന്ത്യക്കാരുടെ എണ്ണം 9520 ആണ്.

റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്നുള്ള കണക്കുകളാണിത്. വി.കെ. സിങ്ങിന്‍െറ സന്ദര്‍ശനത്തിന് മുന്നോടിയായാണ് തൊഴിലാളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചത്. തുടക്കത്തില്‍ റിയാദില്‍ മാത്രം 2016 പേരാണ് നാട്ടില്‍ പോകാന്‍ തയാറായിരുന്നത്. എന്നാല്‍, മന്ത്രിയുടെ വരവുണ്ടാവുകയും തൊഴില്‍ വകുപ്പിന്‍െറ ഇടപെടലുണ്ടാവുകയും ചെയ്തതോടെ മഹാഭൂരിപക്ഷം തൊഴിലാളികളും നാട്ടില്‍ പോകുന്നതില്‍നിന്ന് പിന്മാറി. നേരത്തേ റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍നിന്ന് മാത്രം 2016 പേരാണ് നാട്ടില്‍ പോകാന്‍ തയാറായി മുന്നോട്ടുവന്നിരുന്നത്. എന്നാലിത്  200 പേരായി ചുരുങ്ങിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിങ് ഫസ്റ്റ് സെക്രട്ടറി അനില്‍ നൊട്ട്യാല്‍ അറിയിച്ചു. ഇവരുടെ എക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിച്ചയക്കാന്‍ തൊഴില്‍ വകുപ്പിന് എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജിദ്ദയിലും ആയിരത്തിലധികം പേര്‍ നാട്ടില്‍ പോകാന്‍ തയാറായിരുന്നു.

എന്നാല്‍, അത് 200 പേരായി മാറി. ഇവരുടെ എക്സിറ്റ് നടപടികളും പുരോഗമിക്കുകയാണ്. ബാക്കിയുള്ളവര്‍ തങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും മുടങ്ങിയ ശമ്പളം കിട്ടുമെന്നുമുള്ള പ്രതീക്ഷയിലാണ്. സൗദി തൊഴില്‍ വകുപ്പ് നിയമസഹായം വാഗ്ദാനം ചെയ്തതോടെ ദീര്‍ഘനാളായി ഈ കമ്പനികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷ കൈവന്നിട്ടുണ്ട്. രേഖകള്‍ പുതുക്കിക്കിട്ടുന്നതോടെ മറ്റു കമ്പനികളിലേക്ക് മാറാമെന്ന കണക്കുകൂട്ടലും തൊഴിലാളികളെ ഇവിടത്തെന്നെ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.