ഇസ്‌ലാമാബാദ്: കശ്മീര്‍ കലാപത്തില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കാന്‍ പാകിസ്താന്‍ തയാറാണെന്ന് പ്രധാനമന്ത്രി നവാസ് ശെരീഫ്. കശ്മീരില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കാനുള്ള അനുമതി ഇന്ത്യന്‍ ഭരണകൂടം പാകിസ്താന് നല്‍കണം. ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം തങ്ങളെ പിന്തുണക്കണമെന്നും ശെരീഫ് ആവശ്യപ്പെട്ടു.
കശ്മീര്‍ കലപത്തില്‍ പരിക്കേറ്റവര്‍ക്കും പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടവര്‍ക്കും അടിയന്തിര വൈദ്യസഹായം എത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് പാകിസ്താൻ ആവശ്യപ്പെട്ടു. പരിക്കേറ്റവര്‍ക്ക് ലോകത്തിലെ മികച്ച ചികിത്സ സൗകര്യങ്ങള്‍ ഒരുക്കും. ഇവര്‍ക്ക് പാകിസ്താന്‍ എന്നും തുണയായിരിക്കുമെന്നും പ്രസ്താവനയില്‍ ശെരീഫ് പറയുന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ കൈക്കൊള്ളുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണം. പരിക്കേറ്റവര്‍ക്ക് വൈദ്യ സഹായം ലഭ്യമാക്കാന്‍ പാകിസ്താനെ അനുവദിക്കാൻ അന്താരാഷ്ട്ര സമൂഹം ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നും വിദേശ കാര്യാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കശ്മീരിലെ വൈദ്യമേഖലയും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നിസഹായരായ കശ്മീര്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ആശുപത്രികളും മറ്റ് വൈദ്യസഹായ കേന്ദ്രങ്ങളും ഇന്ത്യന്‍സേന ലക്ഷ്യം വെക്കുകയാണ്. കശ്മീര്‍ ജനതയെ പാകിസ്താന്‍ നയപരമായും രാഷ്ട്രീയപരമായും സമീപിക്കുമെന്ന് ശെരീഫ് അഭിപ്രായപ്പെട്ടു.
രാജ്യാന്തര സമൂഹത്തിന്‍റെ മുമ്പിൽ കശ്മീര്‍ ചര്‍ച്ചാ വിഷയമാക്കാനുള്ള പാക് സർക്കാറിന്‍റെ പുതിയ നീക്കമായാണ് ശെരീഫിന്‍റെ നീക്കത്തെ രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.