ഇനി വി​മാ​ന​ത്തി​നു​ള്ളി​​ലും ഇ​ന്റ​ർ​നെ​റ്റ് ലഭിക്കും; ജി സാറ്റ് -എൻടു വിജയകരമായി വിക്ഷേപിച്ച് സ്​പേസ് എക്സ്

ബം​ഗ​ളൂ​രു: ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ഏ​റ്റ​വും പു​തി​യ ആ​ശ​യ​വി​നി​മ കൃ​ത്രി​മോ​പ​ഗ്ര​ഹം ‘ജി ​സാ​റ്റ്-​എ​ൻ​ടു’ ശ​ത​കോ​ടീ​ശ്വ​ര​ൻ ഇ​ലോ​ൺ മ​സ്കി​ന്റെ ‘സ്​​പേ​സ് എ​ക്സ്’ യു.​എ​സി​ലെ കേ​പ് ക​നാ​വ​റ​ലി​ൽ​നി​ന്ന് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ വാ​ണി​ജ്യ വി​ഭാ​ഗ​മാ​യ എ​ൻ.​എ​സ്.​ഐ.​എ​ൽ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ന്ത്യ​ൻ മേ​ഖ​ല​യി​ലാ​കെ ബ്രോ​ഡ്ബാ​ൻ​ഡ് സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും വി​മാ​ന​ത്തി​നു​ള്ളി​​ലും ഇ​ന്റ​ർ​നെ​റ്റ് സേ​വ​നം ല​ഭ്യ​മാ​ക്കാ​നും മ​റ്റും പു​തി​യ ഉ​പ​ഗ്ര​ഹം ഉ​പ​ക​രി​ക്കും. ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ വി​ക്ഷേ​പ​ണ ഭാ​ര​പ​രി​ധി മ​റി​ക​ട​ന്ന​തി​നാ​ലാ​ണ് വി​ദേ​ശ​ക​മ്പ​നി​യെ വി​ക്ഷേ​പ​ണ​ത്തി​ന് ആ​ശ്ര​യി​ച്ച​ത്. ഇ​ക്കാ​ര്യം ഐ.​എ​സ്.​ആ​ർ.​ഒ അ​ധ്യ​ക്ഷ​ൻ കെ. ​ശി​വ​നും സ്ഥി​രീ​ക​രി​ച്ചു. 4,700 കി​ലോ​യാ​ണ് ജി ​സാ​റ്റ് -എ​ൻ ടു​വി​ന്റെ ഭാ​രം.

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ഏ​റ്റ​വും ശ​ക്തി​യു​ള്ള വി​ക്ഷേ​പ​ണ​വാ​ഹ​ന​മാ​യ എ​ൽ.​വി.​എം-​മൂ​ന്നി​ന് ഉ​യ​ർ​ത്താ​ൻ​ക​ഴി​യു​ന്ന പ​ര​മാ​വ​ധി ഭാ​രം 4000-4100 കി​ലോ ആ​ണ്. ഭാ​ര​മു​ള്ള ഉ​പ​ഗ്ര​ഹ​ങ്ങ​ളെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കാ​ൻ ഐ.​എ​സ്.​ആ​ർ.​ഒ ആ​ശ്ര​യി​ച്ചി​രു​ന്ന ഫ്ര​ഞ്ച് ക​മ്പ​നി​യാ​യ ഏ​രി​യ​ൻ സ്​​പേ​സി​ന്റെ പ​ക്ക​ലി​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ റോ​ക്ക​റ്റു​ക​ളി​ല്ല. യു​ക്രെ​യി​ൻ യു​ദ്ധം ന​ട​ക്കു​ന്ന​തി​നാ​ൽ റ​ഷ്യ​ൻ റോ​ക്ക​റ്റു​ക​ളും പ്രാ​യോ​ഗി​ക​മ​ല്ല. ഇ​തി​നാ​ലാ​ണ് സ്​​പേ​സ് എ​ക്സി​ലേ​ക്ക് അ​ന്വേ​ഷ​ണ​മെ​ത്തി​യ​ത്.

Tags:    
News Summary - Elon Musk’s SpaceX launches ISRO's communication satellite GSAT-N2 into space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.