ഗസ്സയിലേക്കുള്ള 100 ഭക്ഷ്യസഹായ ലോറികൾ കൊള്ളയടിച്ചതായി യു.എൻ ഏജൻസി

ഗസ്സ സിറ്റി: പട്ടിണി കൊണ്ടു വലയുന്ന ഗസ്സയിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ അടങ്ങിയ100ഓളം സഹായ ലോറികൾ അക്രമാസക്തമായി കൊള്ളയടിച്ചതായി ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസി (ഉനർവ).

തെക്കൻ ഗസ്സയിലേക്കുള്ള വണ്ടികൾ ഇസ്രായേൽ നിയന്ത്രിത കെരെം ഷാലോം ക്രോസിംഗിലൂടെ കടന്നുപോയപ്പോൾ അവരുടെ ഡ്രൈവർമാർ തോക്കിൻമുനയിൽനിന്ന് സഹായം ഇറക്കാൻ നിർബന്ധിതരായതായും 97 ലോറികൾ നഷ്‌ടപ്പെട്ടുവെന്നും ‘ഉനർവ’ അറിയിച്ചു. മുഖംമൂടി ധരിച്ചവർ വാഹനവ്യൂഹത്തിനുനേരെ ഗ്രനേഡ് എറിഞ്ഞ് ആക്രമണം നടത്തിയതായും ദൃക്‌സാക്ഷികൾ പറഞ്ഞു.

കുറ്റവാളികളെ തിരിച്ചറിഞ്ഞില്ലെന്നും ഗസ്സയിലെ സിവിൽ ക്രമം ആകെ തകർന്ന് പ്രവർത്തനം അസാധ്യമായ അന്തരീക്ഷമായി മാറിയിരിക്കുന്നു എന്നാണ് ഇത് അർത്ഥമാക്കുന്നതെന്നും ഉനർവ കമീഷണർ ജനറൽ ഫിലിപ്പ് ലസാരിനി പറഞ്ഞു. ഉടനടി ഇടപെടലില്ലാത്തപക്ഷം മനുഷ്യത്വപരമായ സഹായത്തെ ആശ്രയിക്കുന്ന 20 ലക്ഷം ആളുകൾക്ക് അതിജീവിക്കാനാവാത്ത വിധം ഭക്ഷ്യക്ഷാമം രൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

വടക്കൻ ഗസ്സ മുനമ്പിലെ പ്രദേശങ്ങളിൽ ക്ഷാമം ആസന്നമായിരിക്കാനുള്ള ശക്തമായ സാധ്യത ഉണ്ടെന്ന് ഈ മാസം ആദ്യം യു.എൻ മുന്നറിയിപ്പ് നൽകിയിരുന്നു. 2023 ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം എപ്പോഴത്തേക്കാളും കുറച്ച് സഹായ ലോറികൾ കഴിഞ്ഞ മാസം ഗസ്സയിലേക്ക് പ്രവേശിച്ചിരുന്നു.

Tags:    
News Summary - Almost 100 Gaza food aid lorries violently looted, UN agency says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.