ജറൂസലം: ബൈബ്ളിലെ പഴയ നിയമ കാലത്തെ ഫിലിസ്ത്യരുടെ സെമിത്തേരി ഇസ്രായേല്‍ ഗവേഷകര്‍ കണ്ടത്തെി. 2013ല്‍ നടത്തിയ കണ്ടത്തെല്‍ ഞായറാഴ്ചയാണ് പുറത്തുവിട്ടത്. 30 വര്‍ഷം നീണ്ട ഖനന പര്യവേക്ഷണത്തിന്‍െറ ഫലമാണ് ഈ കണ്ടത്തെല്‍. നിരവധി കല്ലറകളിലായി 145 അസ്ഥികൂടങ്ങളാണ് കണ്ടത്തെിയതെന്ന് പര്യവേക്ഷണ സംഘം പറഞ്ഞു. ചില കല്ലറകള്‍ക്കുള്ളില്‍ സുഗന്ധദ്രവ്യങ്ങളും ഭക്ഷണവും ആഭരണങ്ങളും ആയുധങ്ങളും കണ്ടത്തെി.
ബി.സി 11ാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനുമിടയിലേതാണ് ഈ അസ്ഥികൂടങ്ങളെന്നാണ് നിഗമനം. ഈ കണ്ടത്തെലോടെ ഫിലിസ്ത്യരുടെ വംശ പാരമ്പര്യത്തെക്കുറിച്ചുള്ള രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്നതിനടുത്തത്തെിയതായി സംഘത്തിലെ ഡാനിയല്‍ എം. മാസ്റ്റര്‍ പറഞ്ഞു. മൂന്നുവര്‍ഷം മുമ്പാണ് കണ്ടത്തെല്‍ നടത്തിയതെങ്കിലും തീവ്ര നിലപാടുകാരായ ജൂതന്മാരുടെ എതിര്‍പ്പ് ഭയന്ന് പഠനം പൂര്‍ത്തിയാകുന്നതുവരെ രഹസ്യമാക്കിവെക്കുകയായിരുന്നു. പര്യവേക്ഷണത്തിനെതിരെ നേരത്തേ അവര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഗ്രീസ്, സൈപ്രസ് അല്ളെങ്കില്‍ ക്രീറ്റെ ദ്വീപ്, ആധുനിക തുര്‍ക്കിയിലെ അനാറ്റോലിയ എന്നിവയൊക്കെ ഫിലിസ്ത്യരുടെ ഉദ്ഭവകേന്ദ്രമായി പറയുന്നുണ്ട്. ഉദ്ഭവം കണ്ടത്തൊന്‍ അവശിഷ്ടങ്ങളില്‍ ശാസ്ത്രപരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.