???????????????? ????????????? ??????????????? ?????

ദക്ഷിണ ചൈന കടല്‍ ; ഇന്ത്യയുടെ പിന്തുണയുണ്ടെന്ന്​ ചൈനീസ് മാധ്യമം

ബെയ്ജിങ്: ദക്ഷിണ ചൈന കടലിലെ അവകാശവാദവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ചൈനയെ ഇന്ത്യ പിന്തുണക്കുന്നതായി ചൈനീസ് സര്‍ക്കാരിന്‍്റെ ഒൗദ്യോഗിക വാര്‍ത്താ മാധ്യമം. ചൈനക്ക് ദക്ഷിണ ചൈന കടലില്‍ ചരിത്രപരമായ അവകാശമില്ലന്നെ യു.എന്‍ ട്രൈബ്യൂണൽ വിധി അംഗീകരിക്കില്ലന്നെ നിലപാടിന് വിവിധ രാജ്യങ്ങളുടെ പിന്തുണ ലഭ്യമായിട്ടുണ്ടെന്നാണ് പത്രം വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ചൈനക്ക് ശക്തമായ പിന്തുണ നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉണ്ടെന്ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്‍്റെ ഒൗദ്യോഗിക പത്രം രേഖപ്പെടുത്തുന്നു.


 പത്രത്തിന്‍്റെ വെബ്സൈറ്റില്‍ പിന്തുണക്കുന്ന രാജ്യങ്ങളുടെ ഭൂപടം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഇന്ത്യയുമുണ്ട്. ദക്ഷിണ ചൈന കടല്‍ തര്‍ക്കം അന്താരാഷ്ട്ര  ട്രൈബ്യൂണലിന്‍െറ ഉത്തരവ് കൊണ്ട് തീര്‍പ്പാക്കുന്നതിന് പകരം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്ന്  70 രാജ്യങ്ങള്‍ അഭിപ്രായപ്പെടുന്നതായി സൈറ്റിലുണ്ട്.


ദക്ഷിണ ചൈന കടലിലെ അവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ നിരവധി രാജ്യങ്ങള്‍ കക്ഷികളാണ്. ഫിലിപ്പീന്‍സുമായുള്ള തര്‍ക്കത്തിലാണ് നിലവില്‍ ആര്‍ബിട്രേഷന്‍ കോടതി വിധി വന്നിട്ടുള്ളത്.  വിയറ്റ്നാം, മലേഷ്യ, തായ് വാന്‍, ബ്രൂണെ എന്നീ രാജ്യങ്ങളാണ് അവകാശ തര്‍ക്കങ്ങളുമായി രംഗത്തുള്ളത്.

അതേസമയം നിരവധി രാജ്യങ്ങള്‍  ട്രൈബ്യൂണൽ വിധി സ്വാഗതം ചെയ്തിട്ടുണ്ട്. യു.എസും സഖ്യ കക്ഷികളുമെല്ലാം ദക്ഷിണ ചൈന കടല്‍ തര്‍ക്കത്തില്‍ ചൈനക്ക് തിരിച്ചടിയുണ്ടായതില്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു.


ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം  തര്‍ക്കവുമായ ബന്ധപ്പെട്ട രാജ്യങ്ങള്‍  സമാധാനമായ രീതിയില്‍  പരസ്പര ബഹുമാനത്തോടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍  ആദ്യം മുതല്‍ തന്നെ ചൈനയുടെ അപ്രമാദിത്വത്തെ  വിമര്‍ശനത്തിലൂടെയാണ് ഇന്ത്യ കണ്ടിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.