യു.എസും ജപ്പാനും കടലാസുപുലികളെന്ന്

ബെയ്ജിങ്: അമേരിക്കയെയും ജപ്പാനെയും കടലാസുപുലികളെന്നും ആണത്തമില്ലാത്തവരെന്നും മുദ്രകുത്തി ദേശീയ മാധ്യമം. ദക്ഷിണ ചൈനാകടലില്‍ ചൈന അവകാശവാദമുന്നയിക്കുന്ന മേഖലയില്‍ അമേരിക്കന്‍ പടക്കപ്പലുകള്‍ അഭ്യാസം നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഗ്ളോബല്‍ ടൈംസ് മുന്നറിയിപ്പു നല്‍കുന്നുണ്ട്. ദക്ഷിണ ചൈനാകടലില്‍  നാവികാഭ്യാസം നടത്തുന്ന ജപ്പാനും യു.എസിനെ പോലെയാണ് ചൈനയോട് പെരുമാറുന്നതെന്നും പത്രം ആരോപിച്ചു. തര്‍ക്കവിഷയത്തില്‍ അന്താരാഷ്ട്ര ട്രൈബ്യൂണലിന് യു.എന്നുമായി ചേര്‍ന്ന് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ളെന്ന് വെല്ലുവിളിച്ച് വിദേശകാര്യ മന്ത്രാലയവും രംഗത്തത്തെി.   ട്രൈബ്യൂണല്‍ വിധിക്ക് ആധികാരികതയില്ളെന്നും  മന്ത്രാലയം ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.