ഇസ് ലാമാബാദ്: വിവാദ പാക് മോഡല്‍ ഖന്‍ദീല്‍ ബലോചിനെ ശ്വാസംമുട്ടിച്ചു കൊന്ന സഹോദരന്‍ വസീം അസീമിന് മാപ്പു നല്‍കുന്നതായി കുടുംബാംഗങ്ങള്‍. കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ പ്രതിക്ക് മാപ്പു നല്‍കിയാല്‍ ശിഷ ഇളവുചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യാറുണ്ട്. കുടുംബത്തിന്‍്റെ അഭിമാനം സംരക്ഷിക്കാനാണ് ബലോചിനെ കൊലപ്പെടുത്തിയതെന്നും കൃത്യം ചെയ്തതില്‍ കുറ്റബോധമില്ളെന്നും വസീം വ്യക്തമാക്കിയിരുന്നു. മയക്കുമരുന്ന് നല്‍കിയ ശേഷമാണ് കൊലപ്പെടുത്തിയതെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ മുള്‍ത്താനിലെ വസതിയില്‍ വെച്ചാണ് ഖന്‍ദീല്‍ ബലോച് കൊല്ലപ്പെട്ടത്. സുഖമില്ലാത്ത പിതാവിനെ കാണാനും ഈദ് ആഘോഷിക്കാനും വീട്ടിലത്തെിയ ബലോചിനെ ഉറങ്ങിക്കിടക്കുന്നതിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുടുംബാംഗങ്ങള്‍ വസീമിന് മാപ്പു നല്‍കാന്‍ തയാറായത് ബലോചിന്‍റെ മരണം ദുരഭിമാന കൊലയാണെന്ന് സ്ഥിരീകരിക്കുന്നതാണ്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ മുമ്പു നടന്ന ദുരഭിമാന കൊലപാതകങ്ങളില്‍ പലതിലും കുടംബാംഗങ്ങള്‍ മാപ്പു നല്‍കിയതിനെ തുടര്‍ന്ന് പ്രതികള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.
ഫൗസിയ അസീം എന്നായിരുന്നു ബലോചിന്‍െറ യഥാര്‍ഥ പേര്. 26കാരിയായ ഇവര്‍ സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളിലൂടെയാണ് പ്രസിദ്ധയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.