ജറൂസലം: 2024ൽ ഫലസ്തീന്റെ ജി.ഡി.പി(മൊത്ത ആഭ്യന്തര ഉൽപാദനം)28 ശതമാനം ചുരുങ്ങിയതായും തൊഴിലില്ലായ്മ നിരക്ക് 51 ശതമാനമായി കുത്തനെ ഉയർന്നതായും റിപ്പോർട്ട്. രാമല്ല അടിസ്ഥാനമായുള്ള സാമ്പത്തിക മന്ത്രാലയമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഗസ്സയിലെ ഇസ്രായേലിന്റെ യുദ്ധവും നികുതി ഫണ്ട് വെട്ടിക്കുറച്ചതും ഫലസ്തീന്റെ സമ്പദ്‍വ്യവസ്ഥയെ പിടിച്ചുകുലുക്കിയിരിക്കുന്നു. അതാണ് ജി.ഡി.പിയിൽ പ്രതിഫലിച്ചിരിക്കുന്നത്.-റിപ്പോർട്ടിൽ പറയുന്നു.
2024ൽ ഫലസ്തീനുമായുള്ള ലോകരാജ്യങ്ങളുടെ വ്യാപാരം 11 ശതമാനം ഇടിഞ്ഞു. ഇസ്രായേലിന്റെ അടിക്കടിയുള്ള സൈനിക ആക്രമണങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിർത്തലാക്കിയതും സാധനങ്ങൾ വാങ്ങാൻ നിയന്ത്രണം ഏർപ്പെടുത്തിയതും ഗസ്സ അതിർത്തി അടച്ചതുമാണ് സമ്പദ് വ്യവസ്ഥയെ ശിഥിലമാക്കിയത്. വെസ്റ്റ്ബാങ്ക് വഴിയുള്ള സാമ്പത്തിക പ്രവർത്തനങ്ങളും ഗണ്യമായി കുറഞ്ഞു.
2023 ഒക്ടോബർ ഏഴിന് ഹമാസിന്റെ മിന്നൽ ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രായേൽ ഗസ്സയിൽ യുദ്ധം തുടങ്ങിയത്. ആക്രമണത്തിൽ ഇതുവരെ 45,854 ആളുകൾ കൊല്ലപ്പെട്ടു. 2023 ഒക്ടോബറിനു ശേഷം ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ വെസ്റ്റ്ബാങ്കിൽ 820 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.