അങ്കാറ: പാളിപ്പോയ അട്ടിമറിശ്രമത്തെ തുടര്‍ന്ന് സൈന്യത്തെ ഉടച്ചുവാര്‍ക്കുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍ പ്രഖ്യാപിച്ചു. ആദ്യപടിയായി തുര്‍ക്കിഷ് സേനയുടെ ഭാഗമായിരുന്ന ഗെന്താര്‍മെറി ഇനി ആഭ്യന്തരമന്ത്രാലയത്തിന്‍െറ കീഴിലായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി ഇഫ്കാന്‍ അല അറിയിച്ചു. പൊലീസിന്‍െറ അധികാരപരിധിക്ക് പുറത്തുള്ള ഗ്രാമപ്രദേശങ്ങളിലും അതിര്‍ത്തികളിലും സുരക്ഷ ഉറപ്പുവരുത്തുന്ന ചുമതലയുള്ള സേനാവിഭാഗമാണ് ഗെന്താര്‍മെറി. ആഭ്യന്തരസുരക്ഷയും ഗെന്താര്‍മെറിയുടെ ചുമതലകളില്‍ പെട്ടതായിരുന്നു. ഗെന്താര്‍മെറിയുടെ ചുമതല ആഭ്യന്തരവകുപ്പ് ഏറ്റെടുത്തത് സൈന്യത്തിന് വന്‍ തിരിച്ചടിയാണെന്ന് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അട്ടിമറി ഭീഷണി ഇപ്പോഴും പൂര്‍ണമായി അവസാനിച്ചിട്ടില്ളെന്ന് ചൂണ്ടിക്കാട്ടിയ അല 10,856 പാസ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയെന്നും അറിയിച്ചു. അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ രാജ്യം വിട്ടുപോകാതിരിക്കാനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.